ന്യൂഡൽഹി: ഊർജ മേഖലയിൽ ഒന്നിച്ച് പ്രവർത്തിക്കാൻ ഇന്ത്യയും സൗദി അറേബ്യയും. ഇതുസംബന്ധിച്ച ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായെന്നാണ് റിപ്പോർട്ട്. ഇരുരാജ്യങ്ങളുടെയും പ്രധാന നേതാക്കൾ ഡൽഹിയിൽ ചേർന്ന സ്ട്രാറ്റജിക് പാർട്ട്‌നർഷിപ്പ് കൗൺസിലിന്റെ ആദ്യ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. പ്രധാനമന്ത്രി നരേന്ദ്രമോദി നയിച്ച ഇന്ത്യൻ പ്രതിനിധി സംഘവും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൂദ് നയിച്ച സൗദി ഡെലിഗേഷനും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. നിരവധി വിഷയങ്ങൾ ഈ കൂടിക്കാഴ്ച്ചയിൽ ചർച്ച ചെയ്തു.
കൂടിക്കാഴ്ചയിൽ സ്വീകരിച്ച തീരുമാനത്തിന്റെ ഭാഗമായി ഊർജ, കാർഷിക, സാങ്കേതികവിദ്യ മേഖലകളിൽ വിവിധ കരാറുകളിൽ ഒപ്പുവെച്ചേക്കുമെന്നാണ് വിവരം. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൂദുമായി നടന്ന ചർച്ച ഏറെ ഫലവത്തായിരുന്നുവെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ സുദൃഢമായി വരികയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
Read Also: പരാതി എഴുതി വാങ്ങിയതും കേസ് മുന്നോട്ടു കൊണ്ടുപോയതും മുഖ്യമന്ത്രി: ആരോപണവുമായി വി ഡി സതീശൻ
Post Your Comments