ErnakulamLatest NewsKeralaNattuvarthaNews

പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസ്: ഇഡിക്ക് മുന്നില്‍ ഹാജരായി കെ സുധാകരൻ

കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ വീണ്ടും ഇഡിക്ക് മുന്നില്‍ ഹാജരായി. കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് സുധാകരനെ ഇഡി ചോദ്യം ചെയ്യുന്നത്.

ഇഡി ആവശ്യപ്പെട്ട ബാങ്ക് രേഖകള്‍ ഉള്‍പ്പടെ എല്ലാം രേഖകളും ആദ്യ തവണ തന്നെ നല്‍കിയിട്ടുണ്ടന്ന് കെ സുധകാരന്‍ വ്യക്തമാക്കി. തനിക്കെതിരെ ഇതുവരെ ഒരു തെളിവും കണ്ടത്തിയിട്ടില്ലെന്നും ഇനി കണ്ടെത്താൻ കഴിയില്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ബി.ജെ.പിയെന്ന വിഷപ്പാമ്പ്, അതിനെ തുരത്തിയില്ലെങ്കിൽ..’:സനാതന ധർമ്മ പരാമർശത്തിന് പിന്നാലെ വീണ്ടും വിവാദത്തിലായി ഉദയനിധി

ആഗസ്ത് 30ന് ഹാജരാകണമെന്നാണ് ഇഡി കെ സുധാകരനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സുധാകരന്‍ അസൗകര്യം അറിയിക്കുകയായിരുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘടനാ ചുമതലകള്‍ വഹിക്കുന്നതിനാല്‍ സമയം അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് തിങ്കളാഴ്ച ഹാജരാകാന്‍ ഇഡി വീണ്ടും ആവശ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button