ന്യൂഡൽഹി: ആഗോള തലത്തിൽ ഉൽപ്പാദന വ്യവസായങ്ങളിൽ ഭൂരിപക്ഷ നിയന്ത്രണം നേടിയ ചൈന ‘ജനാധിപത്യേതര’ രാഷ്ട്രമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചൈന ഒരു ആഗോള ഭീഷണിയാണെന്ന് വിമർശിച്ച രാഹുൽ ഗാന്ധി, ചൈനയുടെ ഇൽപ്പാദന വ്യവസായത്തെ പുകഴ്ത്തി ‘അവർ മിടുക്കരാണ്’ എന്നും പറയുന്നുണ്ട്. ഡൽഹിയിൽ നടന്ന ജി 20 ഉച്ചകോടിയുടെയും ഇന്ത്യ-ചൈന ബന്ധത്തിന്റെയും പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യയുടെ പ്രശ്നം ചൈന ആണ്. നമ്മൾ എല്ലാവരുടെയും പ്രശ്നമാണ് ചൈന. ഇന്ത്യ, യൂറോപ്പ്, യുഎസ്എ തുടങ്ങി എല്ലാവർക്കും ചൈന ഒരു പ്രശ്നം തന്നെയാണ്. ഇന്ന്, ബൾക്ക് പ്രൊഡക്ഷൻ, നിർമ്മാണം, മൂല്യവർദ്ധന എന്നിവയെല്ലാം ചൈനയിൽ നടക്കുന്നു എന്നതാണ് പ്രശ്നം. ചൈനക്കാർ നമ്മളോട് മത്സരിച്ച് വിജയിച്ചു. സാധനങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിൽ അവർ മിടുക്കരാണ്, പക്ഷേ അവർ അത് ചെയ്യുന്നത് ജനാധിപത്യവിരുദ്ധമായ ഒരു പ്രക്രിയയിലൂടെയാണ്. ഞങ്ങളും അവരുമായി മത്സരിക്കേണ്ടതുണ്ട്. പക്ഷേ ജനാധിപത്യപരവും രാഷ്ട്രീയവുമായ സ്വാതന്ത്ര്യം ഇല്ലാതെയായിരിക്കില്ല അത്’, രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
അന്താരാഷ്‌ട്ര തർക്കങ്ങൾ വരുമ്പോൾ ശ്രദ്ധാപൂർവം ഇടപെടേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ രാഹുൽ, ഇന്ത്യ പോലെ വലിയ ഒരു രാജ്യവുമായി നിങ്ങൾ ഇടപെടുമ്പോൾ, ഞങ്ങൾ നിരവധി രാജ്യങ്ങളുമായുള്ള ബന്ധം നിലനിർത്തേണ്ടതുണ്ട് എന്നും ചൂണ്ടിക്കാട്ടി. ഒരു രാഷ്ട്രമെന്ന നിലയിൽ ഞങ്ങൾ നമ്മുടെ താൽപ്പര്യങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും തങ്ങളുടെ താൽപ്പര്യങ്ങളുമായി ബന്ധപ്പെട്ട് തങ്ങൾക്ക് അനുയോജ്യമായത് തങ്ങൾ ചെയ്യുന്നു എന്നും അറിയിച്ചു.
Post Your Comments