Latest NewsNewsTechnology

നിഗൂഢതകൾ നിറച്ചൊരു ‘സ്വർണമുട്ട’! കടൽത്തീരത്തടിഞ്ഞ അജ്ഞാത വസ്തുവിന് പിന്നിലെ രഹസ്യങ്ങൾ തേടി ഗവേഷക സംഘം

ഏകദേശം 10 സെന്റീമീറ്റർ വ്യാസമുള്ള ഈ വസ്തു പാറയിൽ പറ്റിപ്പിടിച്ച രീതിയിലാണ് കടത്തിയത്

വളരെയധികം കൗതുകങ്ങളും അത്ഭുതങ്ങളും ഉള്ളവയാണ് കടലിന്റെ അടിത്തട്ടുകൾ. ഇന്നും അറിയപ്പെടാത്തതായ നിരവധി വസ്തുക്കൾ കടലാഴങ്ങളിൽ ഉണ്ടെന്നാണ് കണ്ടെത്തൽ. ഇത്തരത്തിൽ കടലിനെ കുറിച്ച് ഗവേഷണങ്ങൾ നടത്തുന്ന സംഘത്തിന് കടലിന്റെ നിഗൂഢതകളെ കുറിച്ച് പുതിയൊരു സൂചന നൽകിയിരിക്കുകയാണ് ‘സ്വർണമുട്ട’. അലാസ്കയിലെ കടൽത്തീരത്താണ് സ്വർണ നിറത്തിൽ മുട്ടയുടെ ആകൃതിയിലുള്ള വസ്തു വന്നടിഞ്ഞത്. എൻഒഎഎ ഓഷ്യൻ എക്സ്പ്ലോറേഷൻ ഗവേഷകരാണ് കടൽത്തീരത്ത് ഡൈവ് ചെയ്യുന്നതിനിടെ ഇത്തരത്തിലൊരു വസ്തുവിനെ കണ്ടെത്തിയത്. ഇതുവരെ തീരങ്ങളിൽ കാണാത്ത ഈ വസ്തുവിനെ ഗവേഷകർ ആദ്യം ‘മഞ്ഞ തൊപ്പി’ എന്നാണ് വിശേഷിപ്പിച്ചിരുന്നതെങ്കിലും, പിന്നീട് ‘സ്വർണമുട്ട’ എന്ന പേര് നൽകുകയായിരുന്നു. മഞ്ഞ നിറത്തിൽ, വളരെയധികം തിളക്കത്തോടെ താഴികക്കുടത്തിന്റെ ആകൃതിയിലാണ് ഈ വസ്തു ഉള്ളത്.

ഏകദേശം 10 സെന്റീമീറ്റർ വ്യാസമുള്ള ഈ വസ്തു പാറയിൽ പറ്റിപ്പിടിച്ച രീതിയിലാണ് കടത്തിയത്. ഇവയുടെ അടിഭാഗത്തായി ചെറിയ ദ്വാരവും ഉണ്ട്. വിചിത്രമായതും ഒട്ടനവധി നിഗൂഢതകൾ ഒളിപ്പിച്ചതുമായ ഈ ‘സ്വർണമുട്ട’ ഗവേഷകർ ശേഖരിച്ചിട്ടുണ്ട്. എന്നാൽ, ഇവയുടെ ഉറവിടത്തെ കുറിച്ച് കൃത്യമായ ധാരണ ഗവേഷക സംഘത്തിന് ലഭിച്ചിട്ടില്ല. അതിനാൽ, സ്വർണമുട്ടയ്ക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ അനാവരണം ചെയ്യാനുള്ള നീക്കത്തിലാണ് ഗവേഷകർ. ഇവ എന്തെന്നറിയാൻ കൂടുതൽ പരിശോധനകളും പരീക്ഷണങ്ങളും നടത്തേണ്ടത് അനിവാര്യമാണെന്ന് ഗവേഷകർ വ്യക്തമാക്കി.

Also Read: അതിരപ്പിള്ളി വാഴച്ചാലില്‍ കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ മരിച്ചു 

shortlink

Post Your Comments


Back to top button