കാർഡ് പേയ്മെന്റുകൾ എളുപ്പത്തിലാക്കാൻ പുതിയ സംവിധാനവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഫിൻടെക് സ്ഥാപനമായ പേടിഎം. ഉപഭോക്താക്കൾക്കായി പേടിഎം കാർഡ് സൗണ്ട് ബോക്സാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഇതോടെ, മൊബൈൽ പേയ്മെന്റുകൾക്കൊപ്പം കാർഡ് പേയ്മെന്റുകളും എളുപ്പത്തിൽ നടത്താൻ കഴിയും. 999 രൂപ ചെലവഴിച്ചാൽ പേടിഎം കാർഡ് സൗണ്ട് ബോക്സ് സ്വന്തമാക്കാനാകും.
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പേടിഎം പുതിയ സംവിധാനത്തിന് തുടക്കമിട്ടിരിക്കുന്നത്. പേടിഎം കാർഡ് സൗണ്ട് ബോക്സ് സംവിധാനം ഉപയോഗിക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് സെർവർഡൗൺ പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും. ആദ്യ ഘട്ടത്തിൽ രാജ്യത്തെ 550 നഗരങ്ങളിലേക്ക് സംവിധാനം വ്യാപിപ്പിക്കാനാണ് പേടിഎം ലക്ഷ്യമിടുന്നത്. പരമാവധി 5,000 രൂപ വരെയുള്ള ഇടപാടുകൾ കാർഡ് സൗണ്ട് ബോക്സ് മുഖാന്തരം നടത്താൻ സാധിക്കും. കയ്യിൽ പണം വയ്ക്കാതെ പണം അടയ്ക്കാനുള്ള സാങ്കേതികവിദ്യ വികസിച്ചതോടെ അതിൽ വരുന്ന മാറ്റങ്ങൾ കൗതുകത്തോടെയാണ് ലോകം നോക്കിക്കാണുന്നത്.
Post Your Comments