Latest NewsNewsMobile PhoneTechnology

വൺപ്ലസ് 11ആർടി ഉടൻ വിപണിയിലെത്തും, അറിയാം പ്രധാന സവിശേഷതകൾ

5.5 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ഇന്ത്യൻ വിപണിയിൽ ഒട്ടനവധി ആരാധകർ ഉള്ള സ്മാർട്ട്ഫോൺ ബ്രാൻഡാണ് ഓപ്പോ. വ്യത്യസ്ഥവും നൂതനവുമായ ഒട്ടനവധി ഹാൻഡ്സെറ്റുകൾ ഓപ്പോ അവതരിപ്പിച്ചിട്ടുണ്ട്. ഇത്തവണ പ്രീമിയം ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയൊരു ഹാൻഡ്സെറ്റാണ് ഓപ്പോ വിപണിയിൽ എത്തിക്കുന്നത്. വൺപ്ലസ് 11ആർടി ഹാൻഡ്സെറ്റാണ് ഈ മാസം വിപണിയിൽ അവതരിപ്പിക്കുക. റിപ്പോർട്ടുകൾ പ്രകാരം, സെപ്റ്റംബർ 15 വൺപ്ലസ് 11ആർടിയുടെ ലോഞ്ച് തീയതി നിശ്ചയിച്ചിരിക്കുന്നത്. ഹാൻഡ്സെറ്റുകളെ കുറിച്ചുള്ള കൂടുതൽ സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.

5.5 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1080×2400 പിക്സൽ റെസല്യൂഷനും, 120 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 888 പ്ലസ് ചിപ്സെറ്റാണ് ഈ ഹാൻഡ്സെറ്റുകൾക്ക് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 13 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 50 മെഗാപിക്സൽ, 16 മെഗാപിക്സൽ, 5 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജിൽ വിപണിയിൽ എത്തുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 73,000 രൂപ.

Also Read: ‘അപ്പ എന്നും വിശ്വസിക്കുകയും പറയുകയും ചെയ്തിരുന്നതു പോലെ സത്യം വിജയിച്ചു’: അച്ചു ഉമ്മൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button