
ഡിജിറ്റൽ പേയ്മെന്റുകൾ നടത്താൻ സഹായിക്കുന്ന പ്ലാറ്റ്ഫോമാണ് ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റം. ആദ്യ ഘട്ടത്തിൽ ഇന്ത്യയിൽ മാത്രം ലഭിച്ചിരുന്ന ഭാരത് ബിൽ പേ സേവനങ്ങൾ ഇന്ന് ആഗോളതലത്തിലും ലഭ്യമാക്കിയിട്ടുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, യുകെയിലാണ് പുതുതായി ഭാരത് ബിൽ പേ സിസ്റ്റം അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, യുകെയിലെ ഇന്ത്യൻ പ്രവാസികൾക്ക് അവിടെ നിന്ന് തന്നെ ബില്ലുകൾ രൂപയിൽ അടയ്ക്കാൻ സാധിക്കും. നാട്ടിലെ വൈദ്യുതി, ഫോൺ, ഗ്യാസ് ബിൽ, ഇൻഷുറൻസ്, ഡിടിഎച്ച് തുടങ്ങിയ ബില്ലുകളാണ് ഇത്തരത്തിൽ അടയ്ക്കാൻ സാധിക്കുക.
യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ്, നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ, വാലറ്റുകൾ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ എന്നിവ ഉൾപ്പെടെ വിവിധ രീതികളിലൂടെ ബിൽ പേയ്മെന്റുകളിലേക്ക് നേരിട്ട് പണം അയക്കാൻ യുകെയിലെ പ്രവാസി ഇന്ത്യക്കാർക്ക് കഴിയുന്നതാണ്. യുകെയ്ക്ക് പുറമേ, കാനഡ, സിംഗപ്പൂർ തുടങ്ങി എൻആർഐ സാന്നിധ്യമുള്ള മറ്റ് രാജ്യങ്ങളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. നിലവിൽ, ഒമാൻ, കുവൈത്ത്, യുഎഇ, ബഹ്റിൻ തുടങ്ങിയ രാജ്യങ്ങളിൽ ഭാരത് ബിൽ പേ സിസ്റ്റം പ്രവർത്തനക്ഷമമാണ്.
Also Read: കാട്ടാക്കടയില്‍ കാറിടിച്ച് പത്താം ക്ലാസുകാരന്‍ മരിച്ച സംഭവം: പ്രതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തും
Post Your Comments