Latest NewsKeralaNewsParayathe VayyaWriters' Corner

ഏഴ് പകലും ആറ് രാത്രിയും ഹോസ്പിറ്റലിൽ, കഴുത്തിന് കോളർ ഉണ്ട്: ആരോഗ്യവിവരം പങ്കുവച്ച് അയ്യപ്പദാസ്

റോഡിൽ തലയടിച്ചുള്ള, എന്തും സംഭവിക്കാവുന്ന വീഴ്ച. ദൈവം കാത്തു എന്നെ കരുതുന്നുള്ളു

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാർത്തകൾ പങ്കുവയ്ക്കുന്നതിനിടയിൽ വാഹനത്തിൽ നിന്നും വീണു പരിക്കേറ്റ മാധ്യമ പ്രവർത്തകൻ അയ്യപ്പദാസ് ആശുപത്രിയിൽ നിന്നും തിരികെ വീട്ടിലെത്തി. ഏഴ് പകലും ആറ് രാത്രിയും ചേർന്ന കോട്ടയം ഹോസ്പിറ്റൽ ദിവസങ്ങൾ കഴിഞ്ഞെന്നും അയ്യപ്പദാസ് ജോലിക്ക് ഇടയിൽ വീണ് കാലോ നടുവോ ഒടിഞ്ഞാലും സന്തോഷമേ ഉള്ളൂ എന്ന പോസ്റ്റുകൾ പ്രചരിച്ചതിൽ പ്രശ്നമില്ലെന്നും അയ്യപ്പദാസ് സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.

read also: ‘അക്കാര്യത്തിൽ അവർ മിടുക്കന്മാരാണ്, നമ്മോട് മത്സരിച്ച് അവർ ജയിച്ചു, പക്ഷേ…’: ചൈനയെക്കുറിച്ച് രാഹുൽ ഗാന്ധി

കുറിപ്പ് പൂർണ്ണ രൂപം,

ഏഴ് പകലും ആറ് രാത്രിയും ചേർന്ന കോട്ടയം ഹോസ്പിറ്റൽ days ന് ശേഷം വീട്ടിൽ എത്തി. കഴുത്തിന് കോളർ ഉണ്ട്. കുറച്ചുനാൾ കൂടി വിശ്രമം വേണം.
റോഡിൽ തലയടിച്ചുള്ള, എന്തും സംഭവിക്കാവുന്ന വീഴ്ച. ദൈവം കാത്തു എന്നെ കരുതുന്നുള്ളു. ഹൃദയം കൊണ്ട് കൂടെ നിൽക്കുന്നവരുടെ, എന്നെ അറിയുന്നതും എനിക്ക് അറിയുന്നതും അറിയാത്തതുമായ നൂറു കണക്കിന് പേരുടെ പ്രാർത്ഥനകൾ സ്നേഹത്തോടെ ഓർക്കുന്നു. എന്നും ആ സ്നേഹം തിരിച്ച് ഉണ്ടാകും. ഒരുപാട് പേരുടെ calls എടുത്തിട്ടില്ല, ക്ഷമിക്കുക.

ആശുപത്രിയിലേക്ക് അതിവേഗം എത്തിച്ച കൂട്ടുകാർക്ക്, ഓടിയെത്തിയ പ്രിയപ്പെട്ടവർക്ക്, ആദ്യം എത്തിയ Base ഹോസ്പിറ്റല്, പിന്നാലെ ഇത്ര നാൾ കഴിഞ്ഞ കാരിത്താസ് ആശുപത്രിയിലെ ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ജീവനക്കാർ, ഡയറക്ടർ അച്ചൻ തുടങ്ങി എല്ലാവർക്കും ഹൃദയംകൊണ്ട് നന്ദി.

അയ്യപ്പദാസ് ജോലിക്ക് ഇടയിൽ വീണ് കാലോ നടുവോ ഒടിഞ്ഞാലും സന്തോഷമേ ഉള്ളൂ എന്നത് അടക്കം പോസ്റ്റുകളും കണ്ടൂ. പരാതിയില്ല.
ഒപ്പമുള്ളവരോട് വീണ്ടും.
നിറയെ സ്നേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button