Latest NewsKeralaNews

എറണാകുളം ആശുപത്രിയിൽ വനിതാ ഡോക്ടറെ അതിക്രമത്തിനിരയാക്കിയ ഡോക്ടർക്കെതിരെ വീണ്ടും കേസ്: ഒരു വനിതാ ഡോക്ടർ കൂടി രംഗത്ത്

കൊച്ചി : 2018ൽ എറണാകുളം ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടറെ ലൈംഗിക അതിക്രമത്തിനിരയാക്കിയ ഡോ. മനോജിനെതിരെ വീണ്ടും കേസ്. 2018-ൽ അതേ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന മറ്റൊരു വനിതാ ഡോക്ടറാണ് ഇമെയിൽ വഴി പരാതി നൽകിയത്.

ജനറൽ മെഡിസിൻ വിഭാഗം മേധാവിയായിരുന്ന ഡോ. മനോജ് അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയിലുള്ളത്. എറണാകുളം സെൻട്രൽ പൊലീസിനാണ് നിലവിൽ അമേരിക്കയിൽ താമസിക്കുന്ന വനിതാ ഡോക്ടർ പരാതി നൽകിയത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

നിയമ നടപടി ആവശ്യമില്ലെന്ന് അറിയിച്ചെങ്കിലും വനിതാ ഡോക്ടറുടെ മൊഴിയെടുത്ത ശേഷം തുടർനടപടിയുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button