ലാപ്ടോപ്പുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ മനസിലേക്ക് വേഗം എത്തുന്ന ബ്രാൻഡുകളിൽ ഒന്നാണ് ഏസർ. ഒട്ടനവധി തരത്തിലുള്ള ഫീച്ചറോടുകൂടിയ ലാപ്ടോപ്പുകൾ ഏസർ വിപണിയിൽ എത്തിക്കാറുണ്ട്. ബഡ്ജറ്റ് റേഞ്ചിൽ ഒതുങ്ങുന്നതിനാൽ ഏസർ ലാപ്ടോപ്പുകൾക്ക് ആവശ്യക്കാർ ഏറെയാണ്. ഇത്തവണ ബഡ്ജറ്റ് ഉപഭോക്താക്കളുടെ ലക്ഷ്യമിട്ട് പുതുപുത്തൻ ലാപ്ടോപ്പാണ് ഏസർ പുറത്തിറക്കിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഏസർ ആസ്പയർ ലൈറ്റ് ജെൻ കോർ ഐ3-1115ജെ4 ലാപ്ടോപ്പാണ് ഇപ്പോൾ വിപണിയിലെ താരം. ഓഗസ്റ്റ് മാസത്തിൽ പുറത്തിറക്കിയ ഈ ലാപ്ടോപ്പുകളെ കുറിച്ച് കൂടുതൽ അറിയാം.
15.6 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്. 1920×1080 പിക്സൽ റെസലൂഷനാണ് നൽകിയിട്ടുള്ളത്. ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 11th Gen Intel Core i3-1115G4 പ്രോസസറിലാണ് പ്രവർത്തനം. Windows 11 ഹോം ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിട്ടുള്ളത്.
8 ജിബി റാം ആണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് SSD- യും, സ്റ്റോറേജ് ഡ്രൈവ് കപ്പാസിറ്റി 512 ജിബിയുമാണ്. 6 cell 86 WHr ആണ് ബാറ്ററി ടൈപ്പ്. ലാപ്ടോപ്പിന്റെ ഭാരം 1.59 കിലോഗ്രാം മാത്രമാണ്. ഏസർ ആസ്പയർ ലൈറ്റ് ജെൻ കോർ ഐ3-1115ജെ4 ലാപ്ടോപ്പുകളുടെ ഇന്ത്യൻ വിപണി വില 30,980 രൂപയാണ്.
Post Your Comments