
വണ്ടിപ്പെരിയാർ: ഇരുപത് കിലോഗ്രാം ചന്ദനത്തടിയുടെ കാതലുമായി യുവാവിനെ വനംവകുപ്പ് പിടികൂടി. വണ്ടിപ്പെരിയാർ സത്രം റോഡിൽ നടത്തിയ വാഹന പരിശോധനയിലാണ് ഏലപ്പാറ കോഴിക്കാനം ഒന്നാം ഡിവിഷൻ പുതുപ്പറമ്പിൽ ബിനീഷി(39)നെ വനംവകുപ്പ് പിടികൂടിയത്.
മുറിഞ്ഞപുഴ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചന്ദനം പിടികൂടിയത്. കാറിനുള്ളിൽ മുൻ സീറ്റിന്റെയും പിൻസീറ്റിന്റെയും ഇടയിലായി ചാക്കിൽ പൊതിഞ്ഞ നിലയിലാണ് ചന്ദനത്തടി കണ്ടെത്തിയത്.
Read Also : അമ്മ മരിക്കും മുമ്പേ തനിക്ക് മരിക്കണം, 30-ാം വയസില്‍ ജീവിതം അവസാനിപ്പിച്ച് യുവാവ്
ഏലപ്പാറ ചപ്പാത്ത് ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നു ഒരു മാസം മുൻപ് മുറിച്ച ചന്ദന മരത്തിന്റെ കാതലാണെന്നു പ്രതി സമ്മതിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
Post Your Comments