
തിരുവനന്തപുരം: പുതുപ്പള്ളിയിലെ എൽഡിഎഫിന്റെ തോൽവിയിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. തെരഞ്ഞെടുപ്പാകുമ്പോൾ തോൽവിയും ജയവും ഉണ്ടാകുമെന്നും സഹതാപ തരംഗം കൂട്ടുമ്പോൾ കൂടുതൽ വോട്ടുകൾ ലഭിക്കേണ്ടതാണെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.
കഴിഞ്ഞ 53 വർഷക്കാലമായി യുഡിഎഫ് ജയിക്കുന്ന മണ്ഡലമാണ് പുതുപ്പള്ളിയിലേത്. അതേപോലെയാണ് തൃക്കാക്കരയിലും നടന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതുപ്പള്ളിയില്‍ യുഡിഎഫിന് വിജയിക്കാനായത് ഉമ്മൻ ചാണ്ടിയോടുള്ള സഹതാപം പുത്രന് വോട്ടായി മാറിയതുകൊണ്ടെന്ന് മന്ത്രി എംബി രാജേഷ് പ്രതികരിച്ചു. രാമന്റെ മകന് ബിജെപിയുടെ വോട്ടുകൾ ലഭിച്ചിട്ടുണ്ട്. സിപിഎം വോട്ടുകൾ ചോർന്നിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് സൂക്ഷമമായി പരിശോധിച്ച ശേഷം മറുപടി നൽകാമെന്നും മന്ത്രി പറഞ്ഞു.
Post Your Comments