കൊച്ചി: വൈദ്യുതിനിരക്ക് നിർണയത്തിനായി കെഎസ്ഇബി കമ്പനിയാക്കിയപ്പോഴുള്ള ജീവനക്കാരുടെ പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ നൽകാനായി രൂപവത്‌കരിച്ച മാസ്റ്റർട്രസ്റ്റിലേക്ക് (പെൻഷൻ ഫണ്ട്) അനുവദിക്കുന്ന തുകയും കൂടി വൈദ്യുതി ഉത്പാദനച്ചെലവിനോടൊപ്പം കണക്കാക്കാമെന്ന 2021-ലെ താരിഫ് റെഗുലേഷനിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി.
മാസ്റ്റർട്രസ്റ്റിലേക്ക് നിലവിൽ ഒരോ വർഷവും 407.2 കോടി രൂപയാണ് അനുവദിക്കുന്നത്. ഇതിന്റെ ബാധ്യത ഒഴിവാക്കിയതിലൂടെ ഒരു യൂണിറ്റ് വൈദ്യുതിക്ക് ഉണ്ടാകാമായിരുന്ന 17 പൈസയുടെ വർധനയാണ് ഒഴിവാവുന്നത്.
താരിഫ് നിരക്ക് വർധനയ്ക്കെതിരേ കേരള ഹൈടെൻഷൻ ആൻഡ് എക്‌സ്ട്രാ ഹൈടെൻഷൻ ഇൻഡസ്ട്രിയൽ ഇലക്‌ട്രിസിറ്റി കൺസ്യൂമേഴ്‌സ് അസോസിയേഷൻ അടക്കമുള്ളവർ നൽകിയ ഹർജി തീർപ്പാക്കി ജസ്റ്റിസ് മുരളി പുരുഷോത്തമൻ പുറപ്പെടുവിച്ച ഉത്തരവിലാണ് താരിഫ് റെഗുലേഷനിലെ 34(4) വ്യവസ്ഥ റദ്ദാക്കിയിരിക്കുന്നത്.
Post Your Comments