Latest NewsNewsTechnology

ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കാൻ സൗദി അറേബ്യ, ഐഎസ്ആർഒയുമായി ധാരണാപത്രത്തിൽ ഒപ്പുവയ്ക്കും

ചന്ദ്രയാൻ ദൗത്യം വിജയം കൈവരിച്ചതിന് തൊട്ടുപിന്നാലെയാണ് സൗദി അറേബ്യയുടെ സുപ്രധാന തീരുമാനം

ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിട്ട് സൗദി അറേബ്യ. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനുമായി പരസ്പര സഹകരണത്തിന് ഒരുങ്ങാനാണ് സൗദി അറേബ്യയുടെ തീരുമാനം. നിയോം സിറ്റിയിൽ ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇത് സംബന്ധിച്ച അനുമതി. ചന്ദ്രയാൻ ദൗത്യം വിജയം കൈവരിച്ചതിന് തൊട്ടുപിന്നാലെയാണ് സൗദി അറേബ്യയുടെ സുപ്രധാന തീരുമാനം.

ഐഎസ്ആർഒയുമായി ഒപ്പുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക ചുമതലകൾ മന്ത്രിസഭ നൽകിയിട്ടുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, സമാധാനപരമായ ആവശ്യങ്ങൾക്ക് ബഹിരാകാശ മേഖലയിൽ സഹകരണത്തിന് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനുമായി ചർച്ചകൾ നടത്തി ധാരണപത്രം ഒപ്പുവെക്കുന്നതിനായി സൗദി കമ്മ്യൂണികേഷൻസ് ആൻഡ് ഐടി മന്ത്രിയും, സൗദി സ്പേസ് കമ്മീഷൻ ഡയറക്ടർ ബോർഡ് ചെയർമാനുമായ അബ്ദുള്ള അൽസവാഹയെയാണ് മന്ത്രിസഭ ചുമതലപ്പെടുത്തിയത്.

Also Read: ശരീരത്തിന് ഗുണം ചെയ്യുന്നത് അതിരാവിലെയുള്ള സെക്‌സ്: ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button