Latest NewsNewsTechnology

സാംസംഗ് ഗാലക്സി എ34 സ്മാർട്ട്ഫോൺ ഓഫർ വിലയിൽ വാങ്ങാൻ അവസരം, ഈ പരിമിതകാല ഓഫറിനെ കുറിച്ച് അറിയൂ

സാംസംഗ് ഗാലക്സി എ34 ഫോണിന്റെ 6 ജിബി റാമും, 128 ജിബി ഇന്റേണൽ സ്റ്റോറേജുമുളള വേരിയന്റിനാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുള്ളത്

ആഗോള തലത്തിൽ വിവിധ തരത്തിലുള്ള ഹാൻഡ്സെറ്റുകൾ പുറത്തിറക്കുന്ന നിർമ്മാതാക്കളാണ് സാംസംഗ്. ബഡ്ജറ്റിൽ ഒതുങ്ങുന്നത് മുതൽ പ്രീമിയം റേഞ്ചിൽ ഉള്ളത് വരെയുള്ള ഹാൻഡ്സെറ്റുകൾ സാംസംഗ് വിപണിയിൽ എത്തിക്കാറുണ്ട്. ഇത്തവണ സാംസംഗിന്റെ ജനപ്രിയ മോഡലായ സാംസംഗ് ഗാലക്സി എ34 ഓഫർ വിലയിൽ സ്വന്തമാക്കാനുള്ള അവസരമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. സാംസംഗിന്റെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറിലാണ് ഈ ഡിവൈസ് കുറഞ്ഞ വിലയ്ക്ക് ലിസ്റ്റ് ചെയ്തിട്ടുള്ളത്. വിലക്കിഴിവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം.

സാംസംഗ് ഗാലക്സി എ34 ഫോണിന്റെ 6 ജിബി റാമും, 128 ജിബി ഇന്റേണൽ സ്റ്റോറേജുമുളള വേരിയന്റിനാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ സ്മാർട്ട്ഫോണിന്റെ യഥാർത്ഥ വില 30,999 രൂപയാണ്. എന്നാൽ, ഉപഭോക്താക്കൾക്ക് സാംസംഗിന്റെ ഔദ്യോഗിക സ്റ്റോർ മുഖാന്തരം 26,999 രൂപയ്ക്ക് വാങ്ങാൻ സാധിക്കും. 4000 രൂപയുടെ കിഴിവാണ് ലഭ്യമാക്കുക. ഈ ഹാൻഡ്സെറ്റ് ലോഞ്ച് ചെയ്തതിനു ശേഷം ഇതാദ്യമായാണ് ഇത്തരമൊരു കിഴിവ് പ്രഖ്യാപിക്കുന്നത്. അതേസമയം, പരിമിത കാലത്തേക്ക് മാത്രമാണ് ഈ ഓഫർ ലഭിക്കുകയുള്ളൂ എന്ന് സാംസംഗ് വ്യക്തമാക്കിയിട്ടുണ്ട്.

Also Read: മെറ്റാവേഴ്സിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഇനി എസ്ബിഐ ലൈഫും, പുതിയ മാറ്റങ്ങൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button