ബഡ്ജറ്റ് റേഞ്ചിൽ ഒതുങ്ങുന്ന ഹാൻഡ്സെറ്റുകൾ പുറത്തിറക്കുന്ന സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് റിയൽമി. അടുത്തിടെ റിയൽമി അവതരിപ്പിച്ച ബഡ്ജറ്റ് ഫ്രണ്ട്ലി ഹാൻഡ്സെറ്റാണ് റിയൽമി സി51. ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, സെപ്റ്റംബർ 11 മുതലാണ് ഈ ഹാൻഡ്സെറ്റിന്റെ ഔദ്യോഗിക വിൽപ്പന നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ, ഔദ്യോഗിക വിൽപ്പന തീയതിക്ക് മുന്നോടിയായി രണ്ട് മണിക്കൂർ ദൈർഘ്യമുള്ള സ്പെഷ്യൽ സെയിലാണ് റിയൽമി സംഘടിപ്പിച്ചിരിക്കുന്നത്. കമ്പനി വാഗ്ദാനം ചെയ്യുന്ന ആകർഷകമായ ഓഫറുകൾക്ക് പുറമേ, ബാങ്ക് ഓഫറുകളും സ്പെഷ്യൽ സെയിലിൽ റിയൽമി സി51 ഹാൻഡ്സെറ്റുകൾക്ക് കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.
പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിലും, റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റിലുമാണ് സ്പെഷ്യൽ സെയിൽ സംഘടിപ്പിച്ചത്. ഇന്നലെ വൈകിട്ട് 6 മുതൽ 8 മണി വരെയാണ് സ്പെഷ്യൽ സെയിൽ നടന്നത്. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജിൽ അവതരിപ്പിച്ച റിയൽമി സി51 സ്മാർട്ട്ഫോണുകളുടെ യഥാർത്ഥ വില 8,999 രൂപയാണ്. എന്നാൽ, സ്പെഷ്യൽ ഐസിഐസിഐ, എസ്ബിഐ കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് ചെയ്യുമ്പോൾ 500 രൂപയുടെ കിഴിവാണ് നൽകിയിട്ടുള്ളത്. മുഴുവൻ ഓഫറുകളും ക്ലെയിം ചെയ്യുന്നതോടെ ഉപഭോക്താക്കൾക്ക് 8,499 രൂപയ്ക്കാണ് റിയൽമി സി51 ഹാൻഡ്സെറ്റ് ലഭ്യമാക്കിയത്. ഓഫർ വിലയിൽ ലിസ്റ്റ് ചെയ്തതിനാൽ നിരവധി ആളുകൾ ഈ ഹാൻഡ്സെറ്റ് വാങ്ങിയിട്ടുണ്ട്.
Also Read: പുതുപ്പള്ളി തെരഞ്ഞെടുപ്പ്: പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങി
Post Your Comments