തലയോലപ്പറമ്പ്: വയോധികയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. വടയാർ ഭൂതങ്കേരിൽ ക്ഷേത്രത്തിന് സമീപം കുഴിക്കാട്ട് (മാടപ്പുറത്ത്) പരേതനായ രാമചന്ദ്രന്റെ ഭാര്യ ചന്ദ്രികയെ(70)യാണ് മരിച്ച നിലയിൽ കണ്ടത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. സംഭവ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഇവരുടെ ഇളയ മകൻ അനീഷ് ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിൽ എത്തിയപ്പോഴാണ് അമ്മ കിണറ്റിൽ വീണ് കിടക്കുന്നത് കണ്ടത്. ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : സൂപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് പണവും സ്വർണവും കവർന്നു: കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
തലയോലപ്പറമ്പ് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments