Latest NewsNewsLife StyleFood & CookeryHealth & Fitness

ദഹനപ്രക്രിയ നന്നായി നടക്കാൻ ഏലയ്ക്ക

ആരോഗ്യകരമായ ദഹനപ്രക്രിയയ്ക്ക് ഏലയ്ക്ക ഏറെ സഹായകമാണ്. ദഹനപ്രക്രിയയെ എളുപ്പത്തിൽ ആക്കുകയും അതോടൊപ്പം ‘ഗ്യാസ് ട്രബിൾ’ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്ത് കൊണ്ട് മികച്ച ഉപാപചയ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നതാണ് ഏലയ്ക്കയുടെ പ്രധാന ഗുണം.

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഏലയ്ക്ക ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കും. അതിനാല്‍, ഭക്ഷണത്തില്‍ ഏലയ്ക്ക ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്.

ചുമ, ജലദോഷം, ശ്വാസംമുട്ടല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏലയ്ക്ക വളരെ നല്ലതാണ്. തൊണ്ടയിലെ അണുബാധ, ചുമ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഏലയ്ക്ക പൊടിച്ചതില്‍ അല്‍പം തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ഗുണം ചെയ്യും.

Read Also : രാമന്റെ പുത്രന് സംഘപുത്രന്മാര്‍ വോട്ട് നല്‍കി: ചാണ്ടി ഉമ്മന്റെ വിജയത്തെക്കുറിച്ച് എം.ബി രാജേഷ്

അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ ഏലയ്ക്ക സഹായിക്കും. കൊഴുപ്പ് ശരീരത്തിൽ അധികമായി അടിഞ്ഞുകൂടുന്നത് ഉപാപചയ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ഹൃദയസംബന്ധമായ പ്രശ്നങ്ങളെ വർധിപ്പിക്കുകയും ചെയ്യുന്നു.

ആന്‍റി ബാക്ടീരിയൽ ഗുണങ്ങള്‍ അടങ്ങിയ ഏലയ്ക്ക വായ്നാറ്റം അകറ്റാന്‍ സഹായിക്കും. അതിനാല്‍ ഭക്ഷണത്തിന് ശേഷം, ഏലയ്ക്ക ചവയ്ക്കുന്നത് വായിൽ പുതുമയാർന്ന സുഗന്ധം പകരാനും, വായ്‌നാറ്റം ഒഴിവാക്കുവാനും സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button