KeralaLatest NewsNews

ഗ്രോ ബാഗിൽ കഞ്ചാവ് കൃഷി: യുവാവിനെതിരെ കേസ്

തിരുവനന്തപുരം: ഗ്രോ ബാഗിൽ കഞ്ചാവ് കൃഷി നടത്തിയ യുവാവിനെതിരെ കേസ്. കാട്ടാക്കട എക്‌സൈസ് ഇൻസ്‌പെക്ടർ വി എൻ മഹേഷും പാർട്ടിയും കരുവിലാഞ്ചി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വീടിന്റെ ടെറസിന്റെ മുകളിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. 4 കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്.

Read Also: മേഘവിസ്ഫോടനവും മണ്ണിടിച്ചിലും ഉണ്ടാകുന്നത് ആളുകള്‍ മാംസം കഴിക്കുന്നതിനാൽ; ഐഐടി ഡയറക്ടറുടെ വിചിത്ര കണ്ടെത്തൽ

ഗ്രോബാഗിൽ നട്ട് പരിപാലിച്ചു വളർത്തിയ നിലയിലായിരുന്ന കഞ്ചാവ് ചെടികൾ. എക്‌സൈസ് സംഘത്തെ കണ്ടു വീട്ടിലെ താമസക്കാരൻ ചക്കു എന്ന് വിളിക്കുന്ന ഷൈജു ഓടി രക്ഷപെട്ടതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. മയക്കുമരുന്നിന് അടിമയും മുൻ ക്രിമിനൽ കേസ് പ്രതിയുമായ ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം തുടരുന്നു. കഞ്ചാവ് ചെടി നട്ടു വളർത്തുന്നത് NDPS നിയമപ്രകാരം ജാമ്യം ലഭിക്കാത്ത കുറ്റകൃത്യമാണ്.

Read Also: ‘ഇന്ത്യ എനിക്ക് വളരെ അടുപ്പമുള്ള, പ്രിയപ്പെട്ട രാജ്യം’: ഇന്ത്യയുടെ മരുമകൻ വിളി തനിക്ക് സ്‌പെഷ്യൽ ആണെന്ന് ഋഷി സുനക്

shortlink

Related Articles

Post Your Comments

Related Articles


Back to top button