നെയ്യ് ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ കൂടുതൽപേരും. ദോശ, ബ്രെഡ് ഇവ നെയ്യ് ചേർത്ത് നല്ല സ്വാദോടെ തയ്യാറാക്കാറുണ്ട്. അതുപോലെ തന്നെ സദ്യയ്ക്കും നെയ്യ് പ്രധാനമാണ്. നാം നിത്യവും കഴിക്കുന്ന വായിൽ രുചിയൂറുന്ന ഒട്ടുമിക്ക പലഹാരങ്ങളിലും ഒരു പ്രധാന ചേരുവയായ നെയ്യ് ഒരുപാട് പോഷകഗുണങ്ങളുള്ള ഒന്നാണ്. ശരീരത്തിലെ വാത, പിത്ത തകരാറുകള്‍ക്ക് ഒരു പ്രതിവിധിയായി ആയുര്‍വേദത്തില്‍ നെയ്യ് ഉപയോഗിക്കുന്നുണ്ട്.
ഭക്ഷണത്തിന്റെ രുചി മാത്രമല്ല പോഷകഗുണവും വര്‍ദ്ധിപ്പിക്കുന്ന നെയ്യ് ദഹനം മെച്ചപ്പെടുത്തുക, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക, കാഴ്ച്ചശക്തി തുടങ്ങിയ പല ഗുണങ്ങളും സമ്മാനിക്കും. വിറ്റാമിന്‍ എ, ഡി, ഇ, കെ എന്നിവയും ഒമേഗ-3, ഒമേഗ-6 തുടങ്ങിയവയും നിറഞ്ഞ നെയ്യ് കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ്.
read also: കുടിവെള്ള പദ്ധതിക്ക് പൈപ്പിട്ട് മൂടിയ ഭാഗത്ത് സ്കൂൾ ബസ് താഴ്ന്നു
എന്നാൽ, വെറുംവയറ്റില്‍ നെയ്യ് കഴിക്കുന്നത് അത്ര നല്ലതല്ല. നെയ്യ് പാചകത്തില്‍ ഉപയോഗിച്ചാണ് കഴിക്കേണ്ടത്. അതായത് ചൂടാക്കാതെ നെയ്യ് കഴിക്കുന്നത് നന്നല്ല. ചൂടാക്കിയോ കറികളിൽ ചേർത്ത് വേവിച്ചോ നെയ്യ് ഉപയോഗിക്കുന്നതാണ് അതിന്റെ ഗുണം പൂര്‍ണ്ണമായും ലഭിക്കാന്‍ നല്ലതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
Post Your Comments