Latest NewsNewsLife StyleHealth & Fitness

ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കി വയര്‍ കുറയ്ക്കാന്‍ ഇഞ്ചി-മഞ്ഞള്‍ പാനീയം

വയറ്റിലെ കൊഴുപ്പ് ശരീരത്തിന്റെ മറ്റേത് ഭാഗത്തെ കൊഴുപ്പിനേക്കാളും ദോഷകരമാണ്. പെട്ടെന്ന് അടിഞ്ഞു കൂടും. എന്നാല്‍, ഈ കൊഴുപ്പു പോകാന്‍ ഏറെ ബുദ്ധിമുട്ടുമാണ്. വയര്‍ കളയാന്‍ ലിപോസക്ഷന്‍ പോലുള്ള വഴികള്‍ ഉണ്ടെങ്കിലും ഇതൊന്നും ആരോഗ്യത്തിന് അത്ര കണ്ട് നല്ലതല്ല. പൊതുവേ പല ദോഷങ്ങളും ഉണ്ടാക്കുകയും ചെയ്യും. ഇതിനുള്ള നല്ലൊരു പ്രതിവധിയാണ് വീട്ടു വൈദ്യങ്ങള്‍.

അടുക്കളയിലെ തന്നെ പല കൂട്ടുകളും ഇക്കാര്യത്തില്‍ സഹായകമാണ്. ഇതില്‍ ഒന്നാണ് ഇഞ്ചി. ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിച്ച് കൊഴുപ്പു കത്തിച്ചു കളയുന്ന ഒന്നാണിത്. ഇഞ്ചിയിലെ ജിഞ്ചറോളുകളാണ് ഈ ഗുണം നല്‍കുന്നത്. ജിഞ്ചറിലെ ജിഞ്ചറോളുകള്‍ കൊഴുപ്പു നീക്കിക്കളയുന്ന ഒന്നാണ്.

Read Also : ആലുവയിലെ പ്രതി ക്രിസ്റ്റൽ രാജിനെതിരെ മറ്റൊരു പോക്സോ കേസ് കൂടി; ക്രിസ്റ്റലിന്റെ കൈവശമുള്ള ഫോണുകളിൽ നിറയെ അശ്ളീല വീഡിയോകൾ

ഇഞ്ചിയ്‌ക്കൊപ്പം മഞ്ഞള്‍ കൂടി ചേര്‍ത്താണ് ഈ പ്രത്യേക പാനീയമുണ്ടാക്കുന്നത്. മഞ്ഞൾ ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കി വയര്‍ കുറയ്ക്കാന്‍ നല്ലതാണ്. ലിവര്‍ ശുദ്ധീകരിയ്ക്കുന്നതിലൂടെ കൊഴുപ്പു നീക്കാനുള്ള ലിവര്‍ പ്രവര്‍ത്തനത്തെ ഇതു സഹായിക്കുന്നു. ലിവറിന്റെ പ്രവര്‍ത്തനം വയറ്റിലെ കൊഴുപ്പു നീക്കാന്‍ ഏറെ അത്യാവശ്യമാണ്. ലിവര്‍ തകരാറുള്ളവരില്‍ വയര്‍ ചാടുന്നതും സാധാരണയാണ്.

വയര്‍ ചാടുന്നുവെങ്കില്‍ ഈ ഇഞ്ചിപ്പാനീയം 1 മാസം കുടിക്കുന്നത് നല്ലതാണ്.

2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 2 ടേബിള്‍ സ്പൂണ്‍ ഇഞ്ചി, 1 ടേബിള്‍ സ്പൂണ്‍ തേന്‍, 2 കപ്പു വെള്ളം എന്നിവയാണ് ഈ പ്രത്യേക മിശ്രിതമുണ്ടാക്കാന്‍ വേണ്ടത്.

ഇഞ്ചി

തൊലി നീക്കിയ ഇഞ്ചി വെള്ളത്തിലിട്ട് 10 മിനിറ്റു നേരം കുറഞ്ഞ ചൂടുള്ള വെള്ളത്തിട്ടു തിളപ്പിയ്ക്കുക. ഇത് പിന്നീട് ഊറ്റിയെടുക്കുക.

മഞ്ഞള്‍പ്പൊടി

ഈ പാനീയത്തിലേയ്ക്ക് മഞ്ഞള്‍പ്പൊടി ചേര്‍ത്തിളക്കണം. ചെറുചൂടാകുമ്പോള്‍ തേന്‍ ചേര്‍ക്കുക. ചൂടുവെള്ളത്തില്‍ തേന്‍ കലര്‍ത്തരുത്. വേണമെങ്കില്‍ രുചിയ്ക്കായി ലേശം നാരങ്ങാനീരും ചേര്‍ക്കാം. നാരങ്ങാനീര് ഗുണം വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും.

shortlink

Post Your Comments


Back to top button