Latest NewsNewsIndiaCrime

ഫ്‌ളാറ്റിൽ തുപ്പിയെന്നാരോപിച്ച് ലിവ് ഇൻ പങ്കാളിയെ കുത്തിക്കൊന്ന് യുവതി

ബംഗളൂരു: ഫ്ലാറ്റിൽ തുപ്പിയെന്നാരോപിച്ച് ലിവ്-ഇൻ പങ്കാളിയെ കുത്തിക്കൊന്ന് യുവതി. ബംഗളൂരുവിലാണ് സംഭവം. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സമഭാവം നടന്നത്. കർണാടകയിലെ ബെലഗാവി ജില്ലയിൽ നിന്നുള്ള 34 കാരിയായ രേണുകയാണ് കൂടെ കഴിഞ്ഞിരുന്ന യുവാവിനെ കൊലപ്പെടുത്തിയത്. യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മൂന്നര വർഷമായി മലയാളിയായ ജാവേദുമായി ലിവ് ഇൻ ബന്ധത്തിലായിരുന്നു രേണുക.

ലോഡ്ജുകൾ, സർവീസ് അപ്പാർട്ട്‌മെന്റുകൾ, വാടക വീടുകൾ എന്നിങ്ങനെ പല ഇടങ്ങളിൽ ഇവർ മാറിമാറി താമസിച്ചിരുന്നു. ഇരുവർക്കും ഇടയിൽ തർക്കം പതിവായിരുന്നു. ചൊവ്വാഴ്ച, വാക്കുതർക്കം രൂക്ഷമായപ്പോൾ രേണുക ജാവേദിന്റെ നെഞ്ചിൽ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന ജാവേദിനെയാണ് കണ്ടത്. സമീപം ചോരയൊലിക്കുന്ന കത്തിയുമായി ഇരിക്കുന്ന രേണുകയെയും ഇവർ കണ്ടു. അയൽക്കാർ ഉടൻ തന്നെ ജാവേദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സർവീസ് അപ്പാർട്ട്മെന്റിലാണ് ഇരുവരും താമസിച്ചിരുന്നത്. അവർ ശനിയാഴ്ച വന്ന് മൂന്ന് ദിവസത്തേക്ക് മുറിയെടുത്തു. പിന്നീട് അവർ രണ്ടു ദിവസം കൂടി താമസം നീട്ടി. ചൊവ്വാഴ്ചയാണ് സംഭവം. സംഭവം കണ്ടതും അയൽക്കാർ രേണുകയെ മുറിയിൽ പൂട്ടിയിടുകയായിരുന്നു. അയൽക്കാർ അറിയിച്ചതിനെ തുടർന്ന് ഹുളിമാവ് പോലീസ് സ്ഥലത്തെത്തി. യുവതിയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ രേണുക കുറ്റം സമ്മതിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button