AlappuzhaLatest NewsKeralaNattuvarthaNews

കെഎസ്ആർടിസി ഡിപ്പോയിലെ വിശ്രമമുറിയിലെ സീലിംഗ് ഫാൻ ഇളകിവീണു: വനിതാ കണ്ടക്ടര്‍ക്ക് പരിക്ക്

വനിതാ കണ്ടക്ടറായ കൊല്ലം ചാത്തന്നൂര്‍ രേവതി ഭവനില്‍ കെ. ശാലിനി(43)ക്കാണ് പരിക്കേറ്റത്

ആലപ്പുഴ: കെഎസ്ആർടിസി ഡിപ്പോയിലെ വനിതാ ജീവനക്കാരുടെ വിശ്രമമുറിയിലെ സീലിംഗ് ഫാൻ ഇളകിവീണ് വനിതാ കണ്ടക്ടര്‍ക്ക് പരിക്കേറ്റു. വനിതാ കണ്ടക്ടറായ കൊല്ലം ചാത്തന്നൂര്‍ രേവതി ഭവനില്‍ കെ. ശാലിനി(43)ക്കാണ് പരിക്കേറ്റത്.

ചെങ്ങന്നൂർ കെഎസ്ആർടിസി ഡിപ്പോയിലാണ് സംഭവം. കഴിഞ്ഞ ദിവസം ഡ്യൂട്ടിക്കായി കൊല്ലത്തു നിന്ന് രാവിലെ ഏഴ് മണിയോടെ ചെങ്ങന്നൂരിലെത്തിയതായിരുന്നു ശാലിനി. ഡ്യൂട്ടി തുടങ്ങുന്നതിന് മുമ്പ് വിശ്രമമുറിയില്‍ ഇരിക്കവെ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സീലിംഗ് ഫാൻ ഇളകി ദേഹത്തേക്ക് വീഴുകയായിരുന്നു.

Read Also : ചാത്തൻസേവ നടത്തി വശീകരണം, ഒൻപതാം ക്ലാസുകാരി പീഡനത്തിന് കേസ് കൊടുക്കാൻ മടിച്ചു, നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ

ഫാൻ ശാലിനിയുടെ തോളിലേക്കാണ് വീണത്. തോളിന് പരിക്കേറ്റ ശാലിനിയെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം ശാലിനി വീട്ടിലേക്ക് മടങ്ങി.

കെഎസ്ആർടിസി ചെങ്ങന്നൂർ ഡിപ്പോയിൽ പുതിയതായി പണി കഴിപ്പിച്ച കെട്ടിടത്തില്‍ ജീവനക്കാർക്കായി വിശ്രമമുറി ഒരുക്കിയിട്ടുണ്ട്. എന്നാൽ, പുതിയ കെട്ടിടം ഉദ്ഘാടനം നടത്താത്തതിനാല്‍ ജീവനക്കാര്‍ക്ക് ഉപയോഗിക്കാൻ കഴിയുന്നില്ല. ഡിപ്പോ പ്രവർത്തിക്കുന്ന പഴയ കെട്ടിടം ശോചനീയമായ അവസ്ഥയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button