Latest NewsNewsTechnology

ഇൻസ്റ്റന്റ് വീഡിയോ മെസേജിംഗ് ഫീച്ചർ ഇഷ്ടമായില്ലേ? എങ്കിൽ ഇനി ഡിസേബിൾ ചെയ്തുവയ്ക്കാം, പുതിയ പരീക്ഷണവുമായി വാട്സ്ആപ്പ്

ടോഗിളിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന രീതിയിലാണ് ഈ ഫീച്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത്

ഉപഭോക്താക്കളുടെ സൗകര്യാർത്ഥം നിരവധി ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ആശയവിനിമയം വേഗത്തിലാക്കാൻ അടുത്തിടെ വാട്സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറാണ് ഇൻസ്റ്റന്റ് വീഡിയോ മെസേജിംഗ് ഫീച്ചർ. ഓഡിയോ മെസേജുകൾക്ക് സമാനമായ രീതിയിൽ പ്രവർത്തിക്കുന്നവയാണ് ഇൻസ്റ്റന്റ് വീഡിയോ മെസേജുകളും. പരമാവധി 60 സെക്കൻഡ് വരെയാണ് വീഡിയോ മെസേജുകൾ അയക്കാൻ സാധിക്കുക. നിലവിൽ, ഡിഫോൾട്ടായി എനേബിൾ ചെയ്ത രീതിയിലാണ് വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുള്ളത്. എന്നാൽ, ഉപഭോക്താക്കളുടെ ഇഷ്ടനുസരണം ഇവ ഡിസേബിൾ ചെയ്യാനുള്ള അവസരമാണ് വാട്സ്ആപ്പ് ഒരുക്കുന്നത്.

ടോഗിളിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന രീതിയിലാണ് ഈ ഫീച്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതോടെ, ഉപഭോക്താക്കൾക്ക് മെസേജ് ചെയ്യുന്ന കാര്യത്തിൽ കൂടുതൽ നിയന്ത്രണം കൊണ്ടുവരാൻ സാധിക്കും. ആപ്പ് സെറ്റിംഗ്സിലാണ് ഈ ഫീച്ചർ ക്രമീകരിച്ചിരിക്കുന്നത്. വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ വേർഷൻ ഇൻസ്റ്റാൾ ചെയ്യുന്നവർക്ക് ഈ ഫീച്ചർ ലഭ്യമാകും. വീഡിയോ മെസേജ് ഫീച്ചർ ഡിസേബിൾ ചെയ്തുവെച്ചാലും, ഇത്തരം സന്ദേശങ്ങൾ സ്വീകരിക്കുന്നതിന് തടസം ഉണ്ടായിരിക്കുകയില്ല. അധികം വൈകാതെ തന്നെ ഫീച്ചർ ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ വാട്സ്ആപ്പ് നടത്തുന്നതാണ്.

Also Read: കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട: 69.12 ഗ്രാം എംഡിഎംഎയുമായി കാസര്‍ഗോഡ് സ്വദേശി പിടിയില്‍ 

shortlink

Related Articles

Post Your Comments

Related Articles


Back to top button