ഇന്ന് വളരെ എളുപ്പത്തിലും വേഗത്തിലും പണം കൈമാറാൻ സാധിക്കുന്ന സംവിധാനമാണ് യുപിഐ. അതിനാൽ, നിരവധി ആളുകളാണ് യുപിഐ സേവനം ഉപയോഗിക്കാറുള്ളത്. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനായി പുതിയ ഫീച്ചറുകൾ യുപിഐയിൽ എത്തിക്കാൻ നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇത്തവണ ഉപഭോക്താക്കൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഫീച്ചറാണ് എൻപിസിഐ അവതരിപ്പിച്ചിരിക്കുന്നത്. യുപിഐയിൽ സംസാരിച്ച് പണം കൈമാറാനുള്ള ഫീച്ചറാണ് പുതുതായി ഉൾപ്പെടുത്തിയിട്ടുള്ളത്. ‘ഹലോ യുപിഐ’ എന്നതാണ് പുതിയ ഫീച്ചർ.
സംഭാഷണത്തിലൂടെ ഉപഭോക്താക്കൾക്ക് യുപിഐ പണമിടപാടുകൾ നടത്താൻ ഹലോ യുപിഐ ഫീച്ചറിലൂടെ സാധ്യമാകും. ആദ്യ ഘട്ടത്തിൽ ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുള്ളത്. അധികം വൈകാതെ മറ്റ് പ്രാദേശിക ഭാഷകളിലും ലഭ്യമാക്കുന്നതാണ്. ബിൽപേ കണക്ട്, യുപിഐ ടാപ്പ് & പേ, യുപിഐ ലൈറ്റ് എക്സ് എന്നിവയാണ് മറ്റ് പുതിയ ഫീച്ചറുകൾ. ഒരു മാസത്തിനുള്ളിൽ 1,000 കോടി ഇടപാടുകൾ എന്ന നേട്ടം കൈവരിച്ചതിന് പിന്നാലെയാണ് ഈ ഫീച്ചറുകളുടെ വരവ്. അതേസമയം, ഘട്ടം ഘട്ടമായി പുതിയ ഫീച്ചറുകൾ വീണ്ടും ഉൾപ്പെടുത്താനാണ് എൻപിസിഐയുടെ നീക്കം.
Also Read: വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹിയുടെ വീട്ടിൽ കയറി മുഖംമൂടിധാരികളായ ഏഴംഗ സംഘത്തിന്റെ അതിക്രമം
Post Your Comments