കൊല്ലം: ശാസ്താംകോട്ട തടാകതീരത്തും മുതുപിലാക്കാട് ബണ്ട് റോഡിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. കെ സോമപ്രസാദ് എം പി ശുപാർശ നൽകിയ പദ്ധതിയാണിത്. 35.65 ലക്ഷം രൂപയാണ് അനുവദിച്ചത്. തടാകസംരക്ഷണ പ്രവർത്തങ്ങളിൽ ഉൾപ്പെടുത്തിയാണ് പദ്ധതിക്ക് അംഗീകാരം. ശാസ്താംകോട്ട കായലിന് ചുറ്റും പടിഞ്ഞാറെകല്ലട പഞ്ചായത്ത് ഒരുക്കുന്ന 95 ലക്ഷം രൂപയുടെ ടൂറിസം പദ്ധതിക്കായും ക്യാമറകൾ പ്രയോജനകരമാകും.
ബണ്ട് റോഡിൽ 1.5 കിലോമീറ്റർ നീളത്തിൽ ടൈലുകൾ പാകി, ബെഞ്ചുകളും സ്ഥാപിക്കും.പാതയുടെ ഇരു വശങ്ങളിലും കയർ ഭൂവസ്ത്രവുമുണ്ടാകും. പ്രഭാത-സായാഹ്ന നടത്തത്തിനും സൗകര്യം ഒരുക്കും. സൗരോർജ വിളക്കുകളും സ്ഥാപിക്കും. ജൈവ വൈവിധ്യ ബോർഡ്, കെ എസ് ഇ ബി, ഫിഷറീസ് വകുപ്പ്, തൊഴിൽ ഉറപ്പ് പദ്ധതി എന്നിവ ചേർന്ന് നടപ്പാക്കുന്ന പദ്ധതിക്ക് നിർമാണം ആരംഭിക്കുമെന്ന് പടിഞ്ഞാറേകല്ലട പഞ്ചായത്ത് പ്രസിഡന്റ് ഡോ സി ഉണ്ണികൃഷ്ണൻ അറിയിച്ചു.
Read Also: അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾ സ്വീകരിക്കുമ്പോൾ സൂക്ഷിക്കുക: മുന്നറിയിപ്പുമായി പോലീസ്
Post Your Comments