മലപ്പുറം: വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ രണ്ട് ഹൈസ്കൂൾ വിദ്യാർത്ഥികൾ അറസ്റ്റിൽ. താനൂരിനു സമീപമുള്ള ഹൈസ്കൂളിലെ വിദ്യാർത്ഥികളാണ് റെയിൽവേ സുരക്ഷാ സേനയുടെ പിടിയിലായത്. ഷൊർണൂർ റെയിൽവേ സുരക്ഷാ സേന കമാൻഡർ സിടി ക്ലാരി വത്സലയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടികളെ പിടികൂടിയത്.
അറസ്റ്റ് ചെയ്ത വിദ്യാർത്ഥികളെ സ്കൂളിലെ അധ്യാപകരുടേയും രക്ഷിതാക്കളുടേയും സാന്നിധ്യത്തിൽ ചോദ്യം ചെയ്തപ്പോൾ, കല്ലെറിഞ്ഞതായി കുട്ടികൾ സമ്മതിച്ചു. കുട്ടികളെ വ്യാഴാഴ്ച തവനൂരിലെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കും.
സമൂഹത്തിൽ വിവേചനം നിലനിൽക്കുന്നിടത്തോളം സംവരണം തുടരണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്
ഓഗസ്റ്റ് 21നാണ് ട്രെയിനിനു നേരെ കല്ലേറുണ്ടായത്. കല്ലേറിൽ ട്രെയിനിന്റെ ചില്ലുകൾ തകർന്നിരുന്നു. ട്രെയിൻ ഷൊർണൂരിൽ എത്തിയപ്പോൾ പൊട്ടിയ ചില്ലിൽ സ്റ്റിക്കർ പതിച്ചാണ് യാത്ര തുടർന്നത്.
Post Your Comments