Latest NewsKeralaIndia

തൃശ്ശൂരിൽ നിന്നും കാണാതായ കുട്ടികളെ മുംബൈയിൽ കണ്ടെത്തി, മലയാളികളുടെ അവസരോചിതമായ ഇടപെടൽ തുണയായി

തൃശ്ശൂർ: കൂർക്കഞ്ചേരിയിൽ കാണാതായ ഒൻപതാംക്ലാസ് വിദ്യാർത്ഥികളെ കണ്ടെത്തി. മൂന്ന് കുട്ടികളെയും മുംബൈയിൽ നിന്നാണ് കണ്ടെത്തിയത്. ഇന്നലെയായിരുന്നു ഇവരെ കാണാതായത്. ഒരേ ക്ലാസിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികളെയും ആൺകുട്ടിയെയുമാണ് കാണാതായത്. രക്ഷിതാക്കൾ പരാതി നൽകിയതോടെ സംഭവം വലിയ വാർത്തയാകുകയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

ഇത് കണ്ട് തിരിച്ചറിഞ്ഞവരാണ് കുട്ടികളെ കണ്ടെത്തിയ വിവരം പോലീസിനെ അറിയിച്ചത്. മുംബൈയിലെ പനവേലിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. തീവണ്ടിയിൽ പോകുകയായിരുന്നു കുട്ടികൾ. ഇതിനിടെ ഇതേ കോച്ചിൽ കയറിയ മലയാളികൾ ആണ് ഇവരെ തിരിച്ചറിഞ്ഞത്. ഉടനെ കേരള പോലീസിനോട് വിവരം പങ്കുവയ്ക്കുകയായിരുന്നു. കുട്ടികളുമായി ഇവർ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലെത്തി.

ഇന്നലെ രാവിലെ പതിവ് പോലെ സ്‌കൂളിലേക്ക് പോയതായിരുന്നു കുട്ടികൾ. എന്നാൽ വൈകീട്ട് തിരികെയെത്തിയില്ല. ഇതോടെയാണ് വീട്ടുകാർ പോലീസിൽ പരാതി നൽകിയത്. കുട്ടികളുടെ കയ്യിൽ ഫോൺ ഉണ്ടായിരുന്നുവെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. കുട്ടികളിൽ ഒരാൾ വീട്ടിൽ നിന്നും പണം എടുത്തിരുന്നതായി വീട്ടുകാർ പോലീസിന് മൊഴി നൽകിയിരുന്നു. ഇതോടെ കുട്ടികൾ നാടുവിട്ടതാകാമെന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേരുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button