KeralaLatest NewsNews

ആലുവ പീഡന കേസിലെ പ്രതി തിരുവനന്തപുരം സ്വദേശിയെന്ന സംശയത്തില്‍ പൊലീസ്

ഇയാള്‍ മോഷണ കേസിലും പ്രതിയെന്നാണ് സൂചന

കൊച്ചി : ആലുവയില്‍ വീണ്ടും ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതി തിരുവനന്തപുരം സ്വദേശിയാണെന്ന് സൂചന. ഇയാള്‍ മോഷണ കേസിലും പ്രതിയാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ദൃശ്യങ്ങളില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് കണ്ടെത്തല്‍. ഇയാള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാണ്. വീട്ടില്‍ ഉറങ്ങി കിടന്ന എട്ടുവയസുകാരിയെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. നാട്ടുകാരുടെ തിരച്ചിലിന് ഒടുവില്‍ കുട്ടിയെ ഗുരുതര പരിക്കുകളോടെ പാടത്തിനു സമീപം കണ്ടെത്തുകയായിരുന്നു.

Read Also: ക​നാ​ലി​നോ​ട് ചേ​ര്‍ന്ന് പാതയോരത്ത് കക്കൂസ് മാലിന്യം തള്ളിയതായി പരാതി

ചാത്തന്‍പുറത്ത് താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മകളെയാണ് അര്‍ദ്ധരാത്രി ഉറങ്ങിക്കിടന്നപ്പോള്‍ തട്ടിക്കൊടുപോയത്. അമ്മയും കുട്ടിയുടെ സഹോദരിമാരും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. അയല്‍വാസിയായ സുകുമാരനാണ് കുട്ടിയുമായി ഒരാള്‍ നടന്ന് നീങ്ങുന്നത് ജനലിലൂടെ കണ്ടത്. കനത്ത മഴയും ഇരുട്ടും കാരണം ആളെ തിരിച്ചറിഞ്ഞില്ല. ഉടന്‍ തന്നെ സമീപത്ത് താമസിക്കുന്നവരെ വിളിച്ചുണര്‍ത്തി സംഘമായി തിരച്ചിലിന് പുറപ്പെട്ടു.

അടച്ചിട്ട കടമുടിക്ക് പരിസരത്തു നില്‍ക്കുമ്പോഴായിരുന്നു പ്രധാന വഴിയിലൂടെ കുട്ടി വിറങ്ങലിച്ചുകൊണ്ട് നടന്ന് വന്നത്. കുട്ടി ഹിന്ദിയില്‍ സംസാരിച്ചപ്പോഴാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ മകളാണെന്ന് തിരിച്ചറിഞ്ഞത്. കുട്ടിയെ തിരിച്ചു വീട്ടില്‍ എത്തിച്ചപ്പോള്‍ വീട് പുറത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. പിന്നാലെ നാട്ടുകാര്‍ പൊലീസിനെ വിളിക്കുകയും കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. പ്രതിക്ക് വേണ്ടി തിരച്ചില്‍ വ്യാപിപ്പിച്ച പൊലീസിനു മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തോട്ടുമുഖം ഭാഗത്തുനിന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ കിട്ടി. കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button