Latest NewsKeralaEntertainment

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം, മെഗാസ്റ്റാർ മമ്മൂട്ടി എഴുപത്തിരണ്ടിന്റെ നിറവിൽ

കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് ഇന്ന് എഴുപത്തിരണ്ടാം പിറന്നാൾ. മലയാളി പ്രേക്ഷകരുടെ വികാരമാണ് മമ്മൂക്ക. ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്ക് ഇത്രയേറെ നിറം കൊടുക്കുന്ന ഒരു സിനിമാതാരം മമ്മൂട്ടിയെപ്പോലെ മറ്റൊരാള്‍ ഇല്ലന്നുവേണം പറയാൻ. മമ്മുട്ടിയുടെ പുത്തൻ ലുക്കുകൾ ആരാധകർക്കിടയിൽ എന്നും ചർച്ച വിഷയമാണ്. പുതുകാലത്തെ മാറുന്ന ട്രെന്‍ഡുകള്‍ക്കനുസരിച്ച്, പലപ്പോഴും ട്രെന്‍ഡുകള്‍ സൃഷ്ടിച്ചുകൊണ്ടാണ് മമ്മൂട്ടിയുടെ സഞ്ചാരം. പ്രായം വെറും നമ്പർ മാത്രമാണ് താരത്തിന്

1951 സെപ്റ്റംബർ 7-ന് ആലപ്പുഴ ജില്ലയിലെ ചന്തിരൂർ എന്ന സ്ഥലത്താണ് മമ്മൂട്ടിയുടെ ജനനം. ഇസ്മയിൽ- ഫാത്തിമ ദമ്പതികളുടെ മൂത്തമകനായി ഒരു സാധാരണ മുസ്ലീം കുടുംബത്തിലാണ് മമ്മൂട്ടി ജനിച്ചത്. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹം വളർന്നത്. പഠിക്കുന്ന കാലത്തും കലാകായിക രംഗങ്ങളിൽ സജീവമായിരുന്നു മമ്മൂട്ടി. കൊച്ചിയിലെ മഹാരാജാസ് കോളേജിൽ നിന്നാണ് മമ്മൂട്ടി ബിരുദം നേടിയത്. തുടർന്ന് എറണാകുളത്തുള്ള ഗവൺമെന്റ് ലോകോളേജിൽ നിന്ന് അഭിഭാഷകനായി പുറത്തിറങ്ങിയ മമ്മൂട്ടി, മഞ്ചേരിയിൽ അഡ്വക്കേറ്റ് ശ്രീധരൻ നായരുടെ ജൂനിയർ അഭിഭാഷകനായി രണ്ടു വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്കയുടെ മുഖം വെള്ളിത്തിരയിൽ പതിഞ്ഞിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. ഇത്രയും കാലത്തിനിടയ്ക്ക് അദ്ദേഹം അവതരിപ്പിക്കാത്ത ഒരു കഥാപാത്രം, അദ്ദേഹം പകർത്താത്ത ഒരു ഭാവം, അദ്ദേഹം ജീവിക്കാത്ത ഒരു ജീവിതം, ഇതൊക്കെ കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണ്. തീരാമോഹത്തോടെ സിനിമയെ പ്രണയിച്ച ഒരു കൗമാരക്കാരനിൽ നിന്നും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായി മാറിയ കഥയാണ് മെഗാസ്റ്റാറിന് പറയാനുള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button