ഹൈദരാബാദ്: 300 രൂപ വരെ കിലോയ്ക്ക് വിലയുണ്ടായ തക്കാളി ഇപ്പോൾ റോഡില്‍ തള്ളുകയാണ് കർഷകർ. കഴിഞ്ഞ ഒന്ന് രണ്ടുമാസം മുൻപ് തക്കാളിയുടെ വില 300 രൂപയുടെ അടുത്തെത്തിയപ്പോൾ കൃഷിയിടത്തില്‍ കാവല്‍ ഏര്‍പ്പെടുത്തിയ കര്‍ഷകരെക്കുറിച്ചും ലക്ഷങ്ങള്‍ വിലയുള്ള തക്കാളി കർഷകരെ കൊലപ്പെടുത്തി തട്ടിയെടുത്തതുമായ വാര്‍ത്തകളും പുറത്ത് വന്നിരുന്നു. എന്നാല്‍ ഏതാനും ആഴ്ചകളായി തക്കാളിയുടെ വില കുത്തനെ കുറഞ്ഞിരുന്നു.
ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ തക്കാളി കിലോക്ക് ഇപ്പോൾ വില വെറും നാലുരൂപ. വിലയിടിവിനെതുടര്‍ന്ന് തക്കാളി റോഡില്‍ തള്ളിയിരിക്കുകയാണ് കര്‍ഷകര്‍. ഇപ്പോള്‍ ആര്‍ക്കും തക്കാളി വേണ്ടാതായി. തുടര്‍ന്നാണ് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ റോഡില്‍ ഉപേക്ഷിക്കാൻ നിര്‍ബന്ധിതരായതെന്ന് കര്‍ഷകര്‍ പറയുന്നു. .
Post Your Comments