Latest NewsNewsTechnology

ലാവ അഗ്നി 2 5ജി ഹാൻഡ്സെറ്റ് സ്വന്തമാക്കാം, ഓഫർ വിലയിൽ ലിസ്റ്റ് ചെയ്ത് ആമസോൺ

ലാവ അഗ്നി 2 5ജി ഹാൻഡ്സെറ്റുകൾ 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജിലാണ് പുറത്തിറക്കിയിട്ടുള്ളത്

ഉപഭോക്താക്കളുടെ ഇഷ്ട ഹാൻഡ്സെറ്റായ ലാവ അഗ്നി 2 5ജി ഓഫർ വിലയിൽ വീണ്ടും സ്വന്തമാക്കാൻ അവസരം. മെയ് മാസത്തിലാണ് ഇന്ത്യൻ വിപണിയിൽ ആദ്യമായി ലാവ അഗ്നി 2 5ജി ഹാൻഡ്സൈറ്റുകൾ കമ്പനി പുറത്തിറക്കിയത്. എന്നാൽ, ലോഞ്ച് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് സ്റ്റോക്ക് തീർന്നതോടെ വിൽപ്പന താൽക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും ലാവ അഗ്നി 2 5ജി റീസ്റ്റോക്ക് ചെയ്തിരിക്കുകയാണ് കമ്പനി. ആമസോൺ മുഖാന്തരമാണ് ഈ ജനപ്രിയ ഹാൻഡ്സെറ്റ് വാങ്ങാൻ കഴിയുക. വിവിധ ഓഫറുകളെ കുറിച്ച് അറിയാം.

ലാവ അഗ്നി 2 5ജി ഹാൻഡ്സെറ്റുകൾ 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജിലാണ് പുറത്തിറക്കിയിട്ടുള്ളത്. ഈ സ്റ്റോറേജ് വേരിയന്റിന്റെ യഥാർത്ഥ വില 21,999 രൂപയാണ്. എന്നാൽ, വിവിധ ബാങ്ക് ഓഫറുകൾ ക്ലെയിം ചെയ്യുന്നതോടെ 19,999 രൂപയ്ക്ക് ഹാൻഡ്സെറ്റുകൾ വാങ്ങാനാകും. കുറഞ്ഞ ചിലവിൽ ഈ ഹാൻഡ്സെറ്റ് ലഭ്യമാക്കുന്നതിനായി എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ എന്നിവ 2,000 രൂപയുടെ കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്. ബഡ്ജറ്റിൽ ഒതുങ്ങുന്ന 5ജി ഹാൻഡ്സെറ്റായതിനാൽ ഇത്തവണ കൂടുതൽ സ്റ്റോക്ക് ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.

Also Read: പെൺകുട്ടിയുടെ അമ്മയുമായുള്ള സൗഹൃദം മുതലെടുത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: പ്രതി പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button