ThiruvananthapuramNattuvarthaLatest NewsKeralaNews

ടിക്കറ്റ് തുകയുടെ ബാക്കി ചോദിച്ചതിന് വിദ്യാർത്ഥിയെ അപമാനിച്ചു: കെഎസ്ആർടിസി ബസിൽ നിന്ന് ഇറക്കി വിട്ട് കണ്ടക്ടർ, പരാതി

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിയെ ടിക്കറ്റ് തുകയുടെ ബാക്കി ചോദിച്ചതിന് കെഎസ്ആർടിസി ബസ് കണ്ടക്ടർ അപമാനിച്ചതായി പരാതി. പണം തിരികെ നൽകാതെ കുട്ടിയെ ബസിൽ നിന്ന് ഇറക്കിവിട്ടു.

തിരുവനന്തപുരം നെടുമങ്ങാട് കഴിഞ്ഞ ദിവസം രാവിലെ 6.40-ന് ആണ് സംഭവം. നെടുമങ്ങാട് ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിനിക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. 18 രൂപയായിരുന്നു ടിക്കറ്റ് ചാർജ്. കുട്ടി 100 രൂപ കണ്ടക്ടർക്ക് നൽകി. ചില്ലറയില്ലെന്നും ബാക്കി പിന്നീട് നൽകാമെന്നും കണ്ടക്ടർ പറഞ്ഞു. ബസ് ഇറങ്ങാൻ നേരം വിദ്യാർത്ഥിനി ബാക്കി തുക ആവശ്യപ്പെട്ടു. എന്നാൽ, ബാക്കി തുക നൽകാതെ കണ്ടക്ടർ ദേഷ്യപ്പെടാൻ തുടങ്ങി.

Read Also : കുടവയർ കാരണം ബുദ്ധിമുട്ടുന്നുവരുടെ ശ്രദ്ധയ്ക്ക്!! പെരുംജീരകമിട്ടു തിളപ്പിച്ച വെള്ളം ഒരാഴ്ച സ്ഥിരമായി കുടിച്ചു നോക്കൂ

തിരിച്ചു വീട്ടിൽ പോകാൻ പണമില്ലെന്നും ബാക്കി തുക നൽകണമെന്നും കുട്ടി കണ്ടക്ടറോട് പറഞ്ഞു. എന്നാൽ, ഇയാൾ വീണ്ടും മറ്റുള്ളവരുടെ മുന്നിൽ വച്ച് അപമാനിക്കുകയായിരുന്നുവെന്നും കുട്ടി വ്യക്തമാക്കി.

തിരിച്ച് പോകാൻ പണം ഇല്ലാത്തിനാൽ കുട്ടി 12 കി.മി നടന്നാണ് വീട്ടിലെത്തിയതെന്ന് പിതാവ് നെടുമങ്ങാട് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. അതേസമയം, സംഭവത്തിൽ കണ്ടക്ടർ മാപ്പ് പറഞ്ഞു. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ എത്തിയാണ് കുട്ടിയോട് മാപ്പ് പറഞ്ഞത്. പണവും തിരിച്ചു നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button