KeralaLatest NewsNews

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാക്കളെ ചോദ്യം ചെയ്ത് ഇഡി

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം പ്രാദേശിക നേതാക്കളെ ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണ കേസിലാണ് ചോദ്യം ചെയ്യൽ. തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ അനൂപ് ഡേവിഡ്, വടക്കാഞ്ചേരി നഗരസഭ കൗൺസിലർ അരവിന്ദാക്ഷൻ, റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ രാജേഷ്, ജിജോർ എന്നിവരെയാണ് എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തത്.

Read Also: കുടവയർ കാരണം ബുദ്ധിമുട്ടുന്നുവരുടെ ശ്രദ്ധയ്ക്ക്!! പെരുംജീരകമിട്ടു തിളപ്പിച്ച വെള്ളം ഒരാഴ്ച സ്ഥിരമായി കുടിച്ചു നോക്കൂ

കേസിൽ ഇഡി കസ്റ്റഡിയിലുള്ള പ്രതി സതീഷ് കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിവരം. സിപിഎം നേതാക്കളുമായും കേസിൽ അറസ്റ്റിൽ ഉള്ളവരുമായും അടുത്ത ബന്ധം ഉള്ളവരരെയാണ് ഇന്ന് ചോദ്യം ചെയ്തതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. അതേസമയം, കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് എ സി മൊയ്തീനിനെ തിങ്കളാഴ്ച ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. നിലവിൽ കസ്റ്റഡിയിലുള്ള സതീഷ് കുമാർ, പി പി കിരൺ എന്നിവരുടെ കസ്റ്റഡി കാലാവധി നാളെ കഴിയുന്നതാണ്.

Read Also: സംസ്ഥാനത്ത് കനത്ത മഴ, രണ്ട് ജില്ലകളില്‍ അതിതീവ്ര മഴ: ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button