വാഹന ഇൻഷുറൻസ് മേഖലയിൽ ഉപഭോക്തൃ സേവനം ഉറപ്പുവരുത്താൻ പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്വകാര്യ ഇൻഷുറൻസ് കമ്പനിയായ ഐസിഐസിഐ ലൊംബാർഡ്. ഇത്തവണ വാഹന ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നത് വേഗത്തിലാക്കാൻ ക്ലൗഡ് കോളിംഗ് ഫീച്ചറിനാണ് ഐസിഐസിഐ ലൊംബാർഡ് രൂപം നൽകിയിരിക്കുന്നത്. നൂതന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായാണ് ക്ലൗഡ് കോളിംഗ് ഫീച്ചർ പ്രവർത്തിക്കുക.
ക്ലെയിം തീർപ്പാക്കൽ സുഗമമായും സുതാര്യമായും നടത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. പരമ്പരാഗത പ്രക്രിയയിൽ കസ്റ്റമർ സർവീസ് മാനേജരും, ഉപഭോക്താക്കളും തമ്മിൽ ഒന്നിലധികം തവണയുള്ള ഫോൺ സംഭാഷണങ്ങൾ അനിവാര്യമായിരുന്നു. ഈ പ്രക്രിയ കാലതാമസത്തിനും കാര്യക്ഷമതക്കുറവിനും കാരണമായിട്ടുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ക്ലൗഡ് കോളിംഗ് ഫീച്ചർ എന്ന ആശയത്തിലേക്ക് എത്തിയത്. ഈ ഫീച്ചർ മുഴുവൻ ക്ലെയിം സൈക്കിളിനെയും ഉൾക്കൊള്ളുന്ന ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള വിനിമയം എളുപ്പമാക്കാനും പുതിയ ഫീച്ചറിലൂടെ കമ്പനി ലക്ഷ്യമിടുന്നു.
Post Your Comments