
പാരിപ്പള്ളി: സൗജന്യമായി മീന്‍ നല്‍കാത്തതിന്റെ വിരോധത്തില്‍ ഭിന്ന ശേഷിക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച പ്രതി പിടിയില്‍. കൊല്ലം പാരിപ്പള്ളിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കല്ലുവാതുക്കല്‍ സ്വദേശി സുധിയാണ് അറസ്റ്റിലായത്. ശാസ്ത്രിമുക്കില്‍ മത്സ്യകച്ചവടം ചെയ്യുന്ന സന്തോഷിനെയാണ് കഴിഞ്ഞ മാസം 13ന് സുധി അസഭ്യം പറഞ്ഞ് മര്‍ദ്ദിച്ച് തറയില്‍ തള്ളിയിട്ട് വലിച്ചിഴച്ച് മുതുകിലും വയറ്റിലും ചവിട്ടിയത്. വില്‍പ്പനയ്ക്കായി വച്ചിരുന്ന മീന്‍ മുഴുവന്‍ പ്രതി വലിച്ചെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തിരുന്നു.
Read Also : മദ്യപിച്ച് വാഹനമോടിക്കാന്‍ ശ്രമിച്ചു: ലോറി ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു
അതേസമയം, കൊല്ലം ഇരവിപുരത്ത് വാഹനം ഓവര്‍ടേക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെയുണ്ടായ അക്രമക്കേസിലെ പ്രതികള്‍ അറസ്റ്റിലായി. പുന്തലത്താഴം താമരക്കുളം ജോനകപ്പുറം സ്വദേശികളായ സുമീര്‍ (28), സഞ്ജയ് സിറാജ് (30), ധനീഷ് (29), പുത്തന്‍വീട്ടില്‍ അന്‍ഷാദ് (30), ഇഷാഖ് (36), അനീസ് (36) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
Post Your Comments