അത്യാവശ്യ ഘട്ടങ്ങളിൽ ക്രെഡിറ്റ് കാർഡിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നവരാണ് മിക്ക ആളുകളും. ക്യാഷ് ബാക്കുകളും, മറ്റ് റിവാർഡുകളും നേടിയെടുക്കാൻ സഹായിക്കുന്നതിനാൽ, ചുരുങ്ങിയ കാലയളവ് കൊണ്ട് വലിയ സ്വീകാര്യതയാണ് ക്രെഡിറ്റ് കാർഡുകൾ നേടിയെടുത്തത്. എന്നാൽ, ക്രെഡിറ്റ് കാർഡ് എടുത്തവരിൽ ചില ആളുകൾ അവ ഉപയോഗിക്കാതെ വെക്കാറുണ്ട്. ഇത്തരത്തിൽ ദീർഘകാലത്തേക്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് റിസർവ് ബാങ്ക് കൃത്യമായ വിശദീകരണങ്ങൾ നൽകിയിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് പരിചയപ്പെടാം.
ക്രെഡിറ്റ് കാർഡുകൾ ദീർഘനാളത്തേക്ക് ഉപയോഗിച്ചില്ലെങ്കിൽ, അവ നിഷ്ക്രിയമാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. ഇത്തരത്തിലുള്ള കാർഡുകൾ ഇഷ്യൂവർ തന്നെ റദ്ദ് ചെയ്യുന്നതാണ്. ഓരോ ഇഷ്യൂവറും കാർഡുകൾ റദ്ദ് ചെയ്യാൻ വ്യത്യസ്ഥ സമയപരിധികളാണ് തിരഞ്ഞെടുക്കാറുള്ളത്. കൂടാതെ, ഉപഭോക്താക്കൾക്ക് കാർഡ് റദ്ദ് ചെയ്യുന്ന കാലയളവ് നീട്ടി നൽകാറുമുണ്ട്. ആർബിഐയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ക്രെഡിറ്റ് കാർഡ് നൽകി 30 ദിവസത്തിനുള്ളിൽ കാർഡ് ഹോൾഡർ അവ ആക്ടിവേറ്റ് ചെയ്തില്ലെങ്കിൽ, ഒടിപി വഴി കാർഡ് ഇഷ്യൂവർ കാർഡ് ആക്ടിവേറ്റ് ആക്കുന്നതിന് സമ്മതം തേടും. ഈ സന്ദേശത്തിനും മറുപടി നൽകിയില്ലെങ്കിൽ 7 ദിവസത്തിനകം ക്രെഡിറ്റ് കാർഡ് അക്കൗണ്ടുകൾ ഇഷ്യൂവർ ക്ലോസ് ചെയ്യുന്നതാണ്.
Also Read: ആലുവയിൽ പീഡനത്തിനിരയായ കുട്ടി അപകടനില തരണം ചെയ്‌തു
Post Your Comments