Latest NewsNewsBusiness

പ്രകൃതി സംരക്ഷണ പദ്ധതികൾക്ക് പ്രത്യേക ഊന്നൽ നൽകാൻ ആമസോൺ, കോടികളുടെ നിക്ഷേപം ഉടൻ നടത്തും

യൂറോപ്യൻ മേഖലകളിലും സമാനമായ രീതിയിൽ ആമസോൺ കോടികളുടെ നിക്ഷേപം നടത്തിയിരുന്നു

പ്രകൃതി സംരക്ഷണ പദ്ധതികൾക്ക് പ്രത്യേക ഊന്നൽ നൽകാനൊരുങ്ങി പ്രമുഖ ഓൺലൈൻ വ്യാപാര വെബ്സൈറ്റായ ആമസോൺ. പ്രകൃതി സംരക്ഷണ പദ്ധതികൾക്കായി 15 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്താനാണ് ആമസോണിന്റെ തീരുമാനം. കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കൽ, ഏഷ്യാ-പസഫിക് മേഖലയിലെ ജൈവവൈവിധ്യം സംരക്ഷിക്കൽ, സാമൂഹിക പിന്തുണ ഉറപ്പുവരുത്തൽ തുടങ്ങിയ മേഖലകളിലെ വളർച്ച ലക്ഷ്യമിട്ടാണ് നിക്ഷേപം നടത്തുന്നത്. ആദ്യ ഘട്ടത്തിൽ ഇന്ത്യയിലാണ് പദ്ധതികൾക്ക് തുടക്കമിടുക. പശ്ചിമ ഘട്ടത്തിൽ 3 ലക്ഷം ചെടികൾ നട്ടുകൊണ്ട് 3 ദശലക്ഷം ഡോളർ ഇന്ത്യയിൽ നിക്ഷേപിക്കാനാണ് ആമസോണിന്റെ തീരുമാനം.

യൂറോപ്യൻ മേഖലകളിലും സമാനമായ രീതിയിൽ ആമസോൺ കോടികളുടെ നിക്ഷേപം നടത്തിയിരുന്നു. യൂറോപ്പിൽ 9 നിക്ഷേപ പദ്ധതികൾക്കാണ് ആമസോൺ തുടക്കം കുറിച്ചത്. ഇതിന്റെ തുടർച്ചയായാണ് പുതിയ പ്രവർത്തനത്തിന് രൂപം നൽകുന്നത്. കാർബൺ അനുകൂല നിലയും, വന്യജീവി സംരക്ഷണവും ലക്ഷ്യമിട്ടാകും ഈ പദ്ധതിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ. ‘വിപുലമായ വനമേഖലകളും സമ്പന്നമായ കടൽത്തീര പരിസ്ഥിതിയും ഉൾപ്പെട്ടതാണ് ഏഷ്യാ-പസഫിക് മേഖല. സെൻട്രൽ ഫോർ വൈൽഡ് ലൈഫ് സ്റ്റഡീസുമായി ചേർന്നാണ് ആമസോൺ ഈ പദ്ധതികൾ നടപ്പാക്കുക’, ആമസോണിന്റെ ആഗോള സുസ്ഥിരത വിഭാഗം വൈസ് പ്രസിഡന്റ് കാര ഹർസ്റ്റ് പറഞ്ഞു.

Also Read: 11ദിവസമായി മകനെ കാണാനില്ലെന്ന് അമ്മയുടെ പരാതി: അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയത് അനിയനെ കൊന്ന ജേഷ്ഠന്റെ കഥ, സംഭവിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button