പ്രകൃതി സംരക്ഷണ പദ്ധതികൾക്ക് പ്രത്യേക ഊന്നൽ നൽകാനൊരുങ്ങി പ്രമുഖ ഓൺലൈൻ വ്യാപാര വെബ്സൈറ്റായ ആമസോൺ. പ്രകൃതി സംരക്ഷണ പദ്ധതികൾക്കായി 15 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്താനാണ് ആമസോണിന്റെ തീരുമാനം. കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കൽ, ഏഷ്യാ-പസഫിക് മേഖലയിലെ ജൈവവൈവിധ്യം സംരക്ഷിക്കൽ, സാമൂഹിക പിന്തുണ ഉറപ്പുവരുത്തൽ തുടങ്ങിയ മേഖലകളിലെ വളർച്ച ലക്ഷ്യമിട്ടാണ് നിക്ഷേപം നടത്തുന്നത്. ആദ്യ ഘട്ടത്തിൽ ഇന്ത്യയിലാണ് പദ്ധതികൾക്ക് തുടക്കമിടുക. പശ്ചിമ ഘട്ടത്തിൽ 3 ലക്ഷം ചെടികൾ നട്ടുകൊണ്ട് 3 ദശലക്ഷം ഡോളർ ഇന്ത്യയിൽ നിക്ഷേപിക്കാനാണ് ആമസോണിന്റെ തീരുമാനം.
യൂറോപ്യൻ മേഖലകളിലും സമാനമായ രീതിയിൽ ആമസോൺ കോടികളുടെ നിക്ഷേപം നടത്തിയിരുന്നു. യൂറോപ്പിൽ 9 നിക്ഷേപ പദ്ധതികൾക്കാണ് ആമസോൺ തുടക്കം കുറിച്ചത്. ഇതിന്റെ തുടർച്ചയായാണ് പുതിയ പ്രവർത്തനത്തിന് രൂപം നൽകുന്നത്. കാർബൺ അനുകൂല നിലയും, വന്യജീവി സംരക്ഷണവും ലക്ഷ്യമിട്ടാകും ഈ പദ്ധതിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ. ‘വിപുലമായ വനമേഖലകളും സമ്പന്നമായ കടൽത്തീര പരിസ്ഥിതിയും ഉൾപ്പെട്ടതാണ് ഏഷ്യാ-പസഫിക് മേഖല. സെൻട്രൽ ഫോർ വൈൽഡ് ലൈഫ് സ്റ്റഡീസുമായി ചേർന്നാണ് ആമസോൺ ഈ പദ്ധതികൾ നടപ്പാക്കുക’, ആമസോണിന്റെ ആഗോള സുസ്ഥിരത വിഭാഗം വൈസ് പ്രസിഡന്റ് കാര ഹർസ്റ്റ് പറഞ്ഞു.
Post Your Comments