KeralaLatest NewsNews

കോഴിക്കോട് മുക്കത്ത് കിടക്ക ദേഹത്തുവീണ് രണ്ടു വയസുകാരൻ മരിച്ചു

കോഴിക്കോട്: മുക്കത്ത് കിടക്ക ദേഹത്തുവീണ് രണ്ടു വയസുകാരന് ദാരുണാന്ത്യം. കോഴിക്കോട് മണാശേരി പന്നൂളി സന്ദീപ്-ജിൻസി ദമ്പതികളുടെ മകൻ ജെഫിൻ സന്ദീപാണ് മരിച്ചത്. ചുമരിൽ ചാരിവെച്ചിരുന്ന കിടക്ക ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയുടെ മുകളിലേക്ക് വീഴുകയായിരുന്നു.

ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് സംഭവം. കുട്ടിയെ ഉറക്കി കിടത്തി കുളിക്കാനിറങ്ങിയ അമ്മ തിരിച്ചുവരുമ്പോഴാണ് കിടക്ക ദേഹത്തേക്ക് വീണതെന്നാണ് വീട്ടുകാർ പറയുന്നത്. കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

നാട്ടുകാർ ഉൾപ്പെടെയുള്ള പ്രദേശവാസികൾ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു. എന്നാൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ മരണകാരണം സ്ഥിരീകരിക്കാന്‍ കഴിയൂ എന്ന് പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button