ഉപഭോക്താക്കൾക്ക് സൗജന്യ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. എന്നാൽ, വാട്സ്ആപ്പിൽ നിന്ന് വരുമാനം വർദ്ധിപ്പിക്കാൻ പുതിയ നീക്കവുമായി രംഗത്തെത്തുകയാണ് മെറ്റ. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, വാട്സ്ആപ്പ് ബിസിനസ് ചാറ്റുകളിൽ പണം ഈടാക്കാനുള്ള പദ്ധതിക്കാണ് മെറ്റ തുടക്കമിടുന്നത്. വാട്സ്ആപ്പിൽ നിന്ന് വേണ്ടത്ര വരുമാനം ലഭിക്കാതെ വന്നതോടെയാണ് പുതിയ പദ്ധതി ആവിഷ്കരിക്കാനുള്ള തീരുമാനത്തിലേക്ക് മെറ്റ എത്തിയത്.
ആദ്യ ഘട്ടത്തിൽ ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ ബിസിനസ് പ്ലാൻ തയ്യാറാക്കുക. ഈ രണ്ട് രാജ്യങ്ങളിലും ബിസിനസ് ആവശ്യങ്ങൾക്കായി വാട്സ്ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. മോണിറ്റൈസേഷൻ നൽകി പണം സമ്പാദിക്കാനാണ് കമ്പനിയുടെ നീക്കം. ഓരോ സംഭാഷണത്തിനും വിവിധ കമ്പനികളിൽ നിന്ന് സെക്കൻഡിന് അനുസരിച്ച് പണം നൽകേണ്ടി വരുമെന്നാണ് സൂചന.
Also Read: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; കസ്റ്റഡിയില്‍ എടുത്ത പ്രതികളെ പ്രതികളെ ഇന്ന് ഇഡി ചോദ്യം ചെയ്യും
പുതിയ നയത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാനും കൃത്യമായ പഠനങ്ങൾ നടത്താനും 90 അംഗ ടീമിനെ വാട്സ്ആപ്പ് ചുമതലപ്പെടുത്തിയിട്ടുണ്ട്. പഠനങ്ങൾ നടത്തിയ ശേഷം കമ്പനിക്ക് കൂടുതൽ വരുമാനം ഉണ്ടാക്കുന്ന നയങ്ങൾ രൂപീകരിക്കുന്നതാണ്. അതേസമയം, യൂബർ ബുക്ക് ചെയ്യുന്നതിനും, നെറ്റ്ഫ്ലിക്സ് അക്കൗണ്ടുകളിൽ സിനിമ ശുപാർശകൾ നേടുന്നതിനും ഉപഭോക്താക്കൾ വാട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ട്. അതിനാൽ, ഈ പ്രവൃത്തികൾക്കും ഇനി പണം ഈടാക്കുന്നതാണ്.
Post Your Comments