കടുത്തുരുത്തി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ രണ്ടുപേർ അറസ്റ്റിൽ. അതിരമ്പുഴ കോട്ടമുറി ഭാഗത്ത് പ്രിയദര്‍ശിനി കോളനിയില്‍ പേമലമുകളേല്‍ നന്ദുകുമാര്‍ (നന്ദു 25), ഏറ്റുമാനൂര്‍ വെട്ടിമുകള്‍ ജവഹര്‍ കോളനിയില്‍, പേമലമുകളേല്‍ എം. മഹേഷ് എം. (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കടുത്തുരുത്തി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : ഉദയനിധിയുടെ പ്രസ്താവനയെ വളച്ചൊടിച്ച് വംശഹത്യക്കുള്ള ആഹ്വാനമായി ദുരുപയോഗം ചെയ്തു: പിന്തുണയുമായി പാ രഞ്ജിത്ത്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നന്ദുകുമാര്‍ പ്രണയം നടിച്ച് വശത്താക്കി വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്താന്‍ ശ്രമിക്കുകയായിരുന്നു. നന്ദുകുമാറും ബന്ധുവായ മഹേഷും ചേര്‍ന്നാണ് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോകാന്‍ സഹായിച്ചതിനാണ് മഹേഷിനെ അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കടുത്തുരുത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments