ഡല്‍ഹി: ഗണേശ ചതുര്‍ഥി ദിനത്തില്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നടക്കും. സെപ്റ്റംബര്‍ പതിനെട്ടിന് സമ്മേളനം പഴയ മന്ദിരത്തില്‍ ആരംഭിക്കുന്ന സമ്മേളനം, സെപ്റ്റംബര്‍ 19 ഗണേശ ചതുര്‍ഥി ദിനത്തില്‍ പുതിയ കെട്ടിടത്തിലേക്ക് മാറാനാണ് തീരുമാനിച്ചിട്ടുള്ളത്.
സമ്മേളനത്തോടെ പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പുതിയ മന്ദിരത്തിലേക്ക് മാറും. ഈ മാസം 18 മുതല്‍ 22 വരെയാണു കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചത്. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാനുള്ള കാരണം എന്താണെന്നതില്‍ വ്യക്തയില്ല. ഈ സമ്മേളനം പഴയ പാര്‍ലമെന്റിലെ അവസാന സമ്മേളനം ആയിരിക്കും. മെയ് 28ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പാര്‍ലമെന്റിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
Post Your Comments