Latest NewsNewsBusiness

67-ന്റെ നിറവിൽ എൽഐസി, വാർഷികാഘോഷ പരിപാടികൾക്ക് തുടക്കമായി

സെപ്റ്റംബർ 1 മുതൽ ഉപഭോക്താക്കൾക്ക് വേണ്ടി പ്രത്യേക റിവൈവൽ ക്യാമ്പയിനിന് എൽഐസി തുടക്കമിട്ടിട്ടുണ്ട്

ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് ഭീമനായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ 67-ന്റെ നിറവിൽ. ഒരു പ്രമുഖ ലൈഫ് ഇൻഷുറൻസ് കമ്പനി എന്നതിലുപരി 14 രാജ്യങ്ങളിൽ സാന്നിധ്യമുള്ള ഒരു അന്താരാഷ്ട്ര കൂട്ടായ്മയായി മാറാൻ എൽഐസിക്ക് സാധിച്ചിട്ടുണ്ട്. 1956-ലാണ് എൽഐസി രൂപീകൃതമായത്. അന്ന് 5 കോടി രൂപ മൂലധനത്തിൽ ആരംഭിച്ച എൽഐസിക്ക് ഇന്ന് 43,97,205 കോടി രൂപയുടെ ആസ്തിയുണ്ട്. നിലവിൽ, എൽഐസിയിലെ ആകെ പോളിസികളുടെ എണ്ണം 27.74 കോടിയാണ്. സമയബന്ധിതവും തടസരഹിതവുമായ ക്ലെയിം സെറ്റിൽമെന്റുകൾ നൽകാനും, പ്രതിസന്ധി ഘട്ടങ്ങളിൽ കുടുംബങ്ങൾക്ക് സഹായമാകാനും ഈ 67 വർഷത്തിനിടെ എൽഐസിക്ക് സാധിച്ചിട്ടുണ്ട്.

2023 സാമ്പത്തിക വർഷത്തിലെ ഒന്നാം പ്രീമിയം വരുമാനത്തിൽ 62.58 ശതമാനം വിപണി വിഹിതത്തോടെ ഇൻഷുറൻസ് മേഖലയിൽ എൽഐസി നേതൃസ്ഥാനത്താണ്. മുടങ്ങിയ പോളിസികൾ പുതുക്കുന്നതിനായി സെപ്റ്റംബർ 1 മുതൽ ഉപഭോക്താക്കൾക്ക് വേണ്ടി പ്രത്യേക റിവൈവൽ ക്യാമ്പയിനിന് എൽഐസി തുടക്കമിട്ടിട്ടുണ്ട്. 2022-23 ലെ ഒന്നാം വർഷ പ്രീമിയം വരുമാനം 2,31,899.17 കോടിയായാണ് ഉയർന്നിരിക്കുന്നത്. കൂടാതെ, കഴിഞ്ഞ സാമ്പത്തിക വർഷം 204.65 ലക്ഷം പുതിയ പോളിസികളാണ് എൽഐസി വിറ്റഴിച്ചത്. നിലവിൽ, പെൻഷൻ ഫണ്ട് ലിമിറ്റഡ്, മ്യൂച്വൽ ഫണ്ട്, അസറ്റ് മാനേജ്മെന്റ്, മ്യൂച്വൽ ഫണ്ട് ട്രസ്റ്റി കോ. പ്രൈവറ്റ് ലിമിറ്റഡ്, കാർഡ് സർവീസസ്, ഐഡിബിഐ ബാങ്ക് ലിമിറ്റഡ് എന്നിങ്ങനെ സബ്സിഡയറികളും, അസോസിയേറ്റ്സും മുഖേന നിരവധി സാമ്പത്തിക മേഖലകളിലേക്ക് എൽഐസി ചുവടുകൾ ശക്തമാക്കിയിട്ടുണ്ട്.

Also Read: ഡിജിറ്റൽ കറൻസിയുടെ സ്വീകാര്യത വർദ്ധിപ്പിക്കും, പ്രതിദിനം ഒരു മില്യൺ ഇടപാടുകൾ ലക്ഷ്യമിട്ട് ആർബിഐ

shortlink

Related Articles

Post Your Comments

Related Articles


Back to top button