
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കസ്റ്റഡിയില്‍ എടുത്ത പ്രതികളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. പി സതീഷ്‌കുമാറിനെയും പിപി കിരണിനെയും തിങ്കളാഴ്ച രാത്രിയാണ് ഇഡി അറസ്റ്റുചെയ്തത്.
ബാങ്കില്‍നിന്ന് കിരണിന് 24.56 കോടി രൂപ വായ്പയെന്ന നിലയില്‍ ലഭിച്ചതായി ഇഡി കോടതിയില്‍ വ്യക്തമാക്കി. 51 പേരുടെ രേഖകള്‍ അവര്‍ പോലുമറിയാതെ ഈടുവെച്ചാണ് ഇത്രയും തുക കിരണിന് ബാങ്ക് നല്‍കിയത്.
കൈപ്പറ്റുന്ന പണം ബിനാമിയായ സതീഷ്‌കുമാര്‍ ഉന്നത രാഷ്ട്രീയപ്രമുഖര്‍ക്ക് കൈമാറിയെന്നാണ് ഇഡിയുടെ നിഗമനം.
Post Your Comments