ചെന്നൈ: സനാതന ധർമത്തിലെ ഉദയനിധി സ്റ്റാലിന്റെ പരാമർശവുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ ബിജെപിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് ഡിഎംകെ നേതാവ് എ രാജ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടാണ് അദ്ദേഹത്തിന്റെ ചോദ്യം. ഡൽഹിയിൽ വേണമെങ്കിലും ഡിഎംകെ തയ്യാറാണെന്നും അമിത് ഷാ സംവാദത്തിന് തയാറുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു.
Read Also: 5ജി നിരയിലേക്ക് പുതിയൊരു ഹാൻഡ്സെറ്റ് കൂടി, മോട്ടോറോള ജി54 5ജി വിപണിയിൽ അവതരിപ്പിച്ചു
സനാതന ധർമത്തെ ഡിഎംകെ എതിർത്തതുകൊണ്ടാണ് തമിഴിസൈ ഗവർണർ ആയതെന്നും രാജ ചൂണ്ടിക്കാട്ടി. അതേസമയം, തമിഴ്‌നാട്ടിൽ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യക്കെതിരെ കേസെടുത്തു.
കലാപാഹ്വാനമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ പരാമർശം വളച്ചൊടിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. ഉദയനിധി സ്റ്റാലിൻ വംശഹത്യക്ക് ആഹ്വാനം നൽകിയെന്നായിരുന്നു അമിത് മാളവ്യയുടെ പ്രചാരണം.
Post Your Comments