KeralaLatest NewsNews

ക്യു ആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്

തിരുവനന്തപുരം: ആധുനിക ജീവിതത്തിൽ ക്യു ആർ കോഡുകളുടെ സ്ഥാനം ഒഴിവാക്കാനാവാത്ത വിധം മാറിക്കഴിഞ്ഞു. ക്യു ആർ കോഡുകൾ സ്‌കാൻ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ ഉണ്ട്. ഇത് എന്തൊക്കെയാണെന്ന് വിശദീകരിക്കുകയാണ് കേരളാ പോലീസ്.

Read Also: വൈദ്യുതി വാങ്ങുമ്പോള്‍ 3270 കോടിയുടെ അധിക ബാധ്യത, വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ടി വരും: കെഎസ്ഇബി

ക്യു ആർ കോഡ് ഉപയോഗിച്ച് ഒരു ലിങ്ക് തുറക്കുമ്പോൾ, യുആർഎൽ സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തിൽ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണ്.

ഇമെയിലിലെയും എസ്എംഎസിലെയും സംശയകരമായ ലിങ്കുകൾ ക്ലിക്കുചെയ്യുന്നത് അപകടകരമെന്നതുപോലെ ക്യു ആർ കോഡുകൾ നയിക്കുന്ന യുആർഎല്ലുകൾ എല്ലാം ശരിയാകണമെന്നില്ല. ഫിഷിംഗ് വെബ്സൈറ്റിലേക്ക് നിങ്ങളെ കൊണ്ടുപോകാൻ അതിനു കഴിഞ്ഞേക്കും.

ക്യു ആർ കോഡ് സ്‌കാനർ എപിപി സെറ്റിംഗ്‌സിൽ ‘open URLs automatically’ എന്ന ഓപ്ഷൻ നമ്മുടെ യുക്താനുസരണം സെറ്റ് ചെയ്യാം. നമ്മുടെ അറിവോടെ വെബ്സൈറ്റുകളിൽ പ്രവേശിക്കാനുള്ള അനുമതി നൽകുന്നതാണ് ഉചിതം.

അറിയപ്പെടുന്ന സേവന ദാതാക്കളിൽ നിന്ന് മാത്രം ക്യു ആർ കോഡ് ജനറേറ്റ് ചെയ്യുക. ക്യു ആർ കോഡ് ഉപയോഗിച്ചുള്ള ഇടപാടുകൾ നടത്തിയ ഉടനെ അക്കൗണ്ടിലെ ട്രാൻസാക്ഷൻ വിശദാംശങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തുക.

കസ്റ്റം ക്യു ആർ കോഡ് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കുക.. ക്യു ആർ കോഡ് സ്‌കാൻ ചെയ്യാൻ കഴിയുന്നതും ഉപകരണ നിർമ്മാതാവ് നൽകുന്ന വിശ്വസനീയമായ ആപ്പുകൾ ഉപയോഗിക്കുക. ഏതൊരു ടെക്‌നോളജിക്കും ഗുണത്തിനൊപ്പം ചില ദൂഷ്യവശങ്ങൾ കൂടിയുണ്ടെന്ന് മനസിലാക്കുന്നത് കൂടുതൽ കരുതലോടെ ഇവയെ സമീപിക്കാൻ സഹായിക്കും.

Read Also: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തുന്നു, ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button