കൊല്‍ക്കത്ത: അധ്യാപകര്‍ ശകാരിച്ചതിന് പത്താം ക്ലാസ് വിദ്യാര്‍ത്ഥി സ്കൂളിന്റെ ടെറസില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കൊൽക്കത്തയിലെ കസ്ബയിലാണ് സംഭവം. ഒരു പ്രോജക്റ്റ് പൂർത്തിയാക്കാത്തതിന് രണ്ട് അധ്യാപകർ മകനെ സ്കൂളിൽ വെച്ച് ശകാരിച്ചതായി മാതാപിതാക്കള്‍ പറഞ്ഞു. മകന്റെ മരണവുമായി ബന്ധപ്പെട്ട് സ്കൂള്‍ അധികൃതര്‍ എന്തൊക്കെയോ മറച്ചുവെയ്ക്കുന്നുണ്ടെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു.
അപമാനിക്കപ്പെട്ടെന്ന് തോന്നിയതോടെയാണ് കുട്ടി ടെറസില്‍ നിന്ന് ചാടിയതെന്നാണ് പൊലീസ് പറയുന്നത്. വീഴ്ചയില്‍ ഗുരുതര പരിക്കേറ്റ പതിനാറുകാരനെ ഉടന്‍ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)
Post Your Comments