ഇന്ത്യൻ വിപണിയിൽ ശക്തമായ സാന്നിധ്യമായി മാറാൻ റിയൽമി വീണ്ടും എത്തുന്നു. ഇത്തവണ നാർസോ 60 സീരീസിലെ പുതിയ ഹാൻഡ്സെറ്റാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, റിയൽമി നാർസോ 60എക്സ് 5ജി സെപ്റ്റംബർ 6-നാണ് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യുക. ഇതോടെ, ഈ ആഴ്ച ഇന്ത്യയിൽ എത്തുന്ന രണ്ടാമത്തെ റിയൽമി ഹാൻഡ്സെറ്റ് എന്ന സവിശേഷത റിയൽമി നാർസോ 60എക്സ് 5ജിക്ക് സ്വന്തമാകും. ഇവയെക്കുറിച്ച് കൂടുതൽ പരിചയപ്പെടാം.
നാർസോ 60 സീരീസിലെ മൂന്നാമത്തെ സ്മാർട്ട്ഫോണാണ് റിയൽമി നാർസോ 60എക്സ് 5ജി. റിയൽമി നാർസോ 60 5ജി, റിയൽമി നാർസോ 60 പ്രോ 5ജി എന്നീ ഹാൻഡ്സെറ്റുകളാണ് ഇതുവരെ പുറത്തിറക്കിയിട്ടുള്ളത്. സെപ്റ്റംബർ 6-ന് ഉച്ചയ്ക്ക് 12:00 മണിക്കാണ് ഇന്ത്യയിലെ ലോഞ്ചിംഗ് നടക്കുക. ലോഞ്ചിന് പിന്നാലെ ആമസോൺ വഴി ഈ ഹാൻഡ്സെറ്റ് വിൽപ്പനയ്ക്ക് എത്തും. നാർസോ 60എക്സ് 5ജിക്ക് പുറമേ, റിയൽമി ബഡ്സ് ടി300 ടിഡബ്യുഎസ് ഇയർബഡ്സും അവതരിപ്പിക്കാൻ സാധ്യതയുണ്ട്. നിലവിൽ, ഹാൻഡ്സെറ്റിന്റെയും, ഇയർബഡ്സിന്റെയും വില സംബന്ധിച്ച വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.
Post Your Comments