Latest NewsNewsIndia

ഗ്യാൻവാപി: സർവേ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന അപേക്ഷയെ എതിർത്ത് മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി

വാരാണസി: ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിന്റെ സർവേ പൂർത്തിയാക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ എട്ടാഴ്ച കൂടി സമയം ആവശ്യപ്പെട്ടതിൽ മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി എതിർപ്പ് പ്രകടിപ്പിച്ചു. കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഗ്യാൻവാപി മസ്ജിദ് നിർമ്മിച്ചിരിക്കുന്നത് ക്ഷേത്രത്തിലാണോ എന്ന് നിർണ്ണയിക്കാൻ ആവശ്യമായ സ്ഥലങ്ങളിൽ ഉത്ഖനനം ഉൾപ്പെടെയുള്ള ഒരു വിശദമായ ശാസ്ത്രീയ സർവേ നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് വാരണാസി ജില്ലാ കോടതി നിർദ്ദേശിച്ചിരുന്നു.

എന്നാൽ, ഗ്യാൻവാപി കോംപ്ലക്‌സിലെ ബേസ്‌മെന്റിലും മറ്റ് സ്ഥലങ്ങളിലും അനുമതിയില്ലാതെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കുഴിയെടുക്കുകയാണെന്നും മതിലിനോട് ചേർന്നുള്ള അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും ഘടനയെ അപകടത്തിലാക്കുകയും ചെയ്യുന്നുവെന്നും കേസിലെ മുസ്ലീം പക്ഷം അവകാശപ്പെട്ടു. സർവേ എട്ട് ആഴ്ച്ച കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ജില്ലാ ജഡ്ജി എകെ വിശ്വേഷിന്റെ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ടെന്ന് സർക്കാർ അഭിഭാഷകൻ രാജേഷ് മിശ്ര പറഞ്ഞു.

കിം ജോങ് ഉന്‍- വ്ളാഡിമിര്‍ പുടിന്‍ കൂടിക്കാഴ്ച ഉടന്‍, ആയുധ കൈമാറ്റത്തിനൊരുങ്ങി ഇരു രാജ്യങ്ങളും: ആശങ്കയോടെ ലോകം

തിങ്കളാഴ്ചയാണ് സർവേ നീട്ടണമെന്ന ആവശ്യത്തോട് അഞ്ജുമാൻ ഇന്റജാമിയ മസ്ജിദ് കമ്മിറ്റി എതിർപ്പ് അറിയിച്ചത്. അവശിഷ്ടങ്ങളും മാലിന്യങ്ങളും നീക്കം ചെയ്യാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അധിക സമയം ആവശ്യപ്പെട്ടതിനെ മുസ്ലീം പക്ഷം എതിർത്തതായും മിശ്ര പറയുന്നു.

എന്നാൽ, അവശിഷ്ടങ്ങളോ മാലിന്യങ്ങളോ നീക്കം ചെയ്ത് പരിസരം സർവേ ചെയ്യാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് അധികാരമില്ലെന്ന് മുസ്ലീം പക്ഷം അവകാശപ്പെട്ടു. സർവേ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യുടെ ഹർജിയിൽ സെപ്റ്റംബർ എട്ടിന് കോടതി വാദം കേൾക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button